ernakulam local

കലുങ്ക് പൊളിച്ച് 20 ദിവസം പിന്നിട്ടിട്ടും പണി നടക്കുന്നില്ലെന്ന് പരാതി

പെരുമ്പാവൂര്‍: നഗരത്തിലെ പുതിയ സ്വകാര്യ ബസ്്സ്റ്റാന്റി ല്‍ നിന്നും എഎം റോഡിലേക്ക് കടക്കുന്ന റോഡ് കലുങ്ക് പൊളിച്ചിട്ടിട്ട് 20 ദിവസം പിന്നിട്ടിട്ടും പണി നടക്കുന്നില്ലെന്ന് പരാതി. പെരുമ്പാവൂര്‍ നഗരസഭയുടെ അലംഭാവത്തില്‍ ബുദ്ധിമുട്ടുന്നത് ജനവും സ്വകാര്യ ബസുകളും. ഗതാഗത തടസ്സത്തെ പറ്റി സംയുക്തമായി പെരുമ്പാവൂരില്‍ കഴിഞ്ഞ ദിവസം കൂടിയ ചര്‍ച്ചയിലാണ് ഈ റോഡിന്റെ സ്ലാബ് ഒടിഞ്ഞതായി ശ്രദ്ധയില്‍പെട്ടത്. പിന്നീട് പിഡബ്ലൂഡിയോട് വര്‍ക്ക് എടുത്ത് ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പണി നടത്താന്‍ ഉദ്ദേശിച്ച തലേ ദിവസം ആ പണി നഗരസഭ ചെയ്യാമെന്ന് ഒരു മെംബറുടെ നേതൃത്വത്തില്‍ ഏറ്റാണ് കരാറുകാരന്‍ പണി നടത്തിയത്. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന് മുന്‍വശത്ത് നിന്നും താഴെ സ്റ്റാന്റിലേക്ക് പോവുന്ന ഈ വഴിയില്‍ സ്ലാബ് മാറ്റിയാണ് ഗതാഗതം മുടക്കി പണി തുടങ്ങിയത്. ഇതോടെ സ്വകാര്യ ബസുകള്‍ ബസ്്സ്റ്റാന്റില്‍ നിന്നും ജ്യോതി ജങ്ഷന്‍ വഴി തിരിഞ്ഞ് പോവാന്‍ തുടങ്ങി. ഇടതടവില്ലാതെ വാഹനങ്ങള്‍ പോവുന്ന വഴിയായിട്ടും കമ്പിയില്ലാതെ പണിയുകയും 20 ദിവസമായിട്ടും ഒരിക്കല്‍ പോലും നനക്കാതെയുമാണ് അല്ലപ്ര സ്വദേശിയായ കരാറുകാരന്‍ പണി നടത്തിയിരിക്കുന്നതെന്ന് സമീപവാസികളായ കച്ചവടക്കാര്‍ പറഞ്ഞു. നഗരസഭയുടെ കരാറുകാര്‍ നടത്തിയ വര്‍ക്കുകള്‍ ചില കൗണ്‍സിലര്‍മാരുടെ ഒത്താശയോടെ അടുത്തിടെ നടത്തിയതില്‍ അഴിമതികളെ പറ്റി ചര്‍ച്ച വന്നിരുന്നു. ഇരുചക്ര വാഹനം പോലും പോവാതെ പൂര്‍ണമാ യും അടച്ചു കെട്ടി പണി നടത്തിയതിനാല്‍ കച്ചവടം പോലും നടക്കാത്ത സ്ഥിതിയാണുള്ളത്.
Next Story

RELATED STORIES

Share it