kannur local

കലുങ്ക് നിര്‍മാണത്തിലെ അശാസ്ത്രീയത; കുരന്‍മുക്കില്‍ അപകടഭീതി

ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി കലുങ്ക് അശാസ്ത്രീയമായി നിര്‍മിച്ചത് അപകടഭീഷണിയുയര്‍ത്തുന്നു. കുരന്‍മുക്ക് സ്രാമ്പിക്കു സമീപം കലുങ്ക് റോഡിനു സമമായി നിര്‍മിക്കാത്തത് മൂലം കലുങ്കിനും തൊട്ടടുത്ത ഓവുചാലിനുമിടയില്‍ വലിയ കുഴിയായി മാറിയിരിക്കുകയാണ്. കലുങ്ക് നിര്‍മാണ ഘട്ടത്തില്‍ തന്നെ ഇവിടെ ഓട്ടോ നിയന്ത്രണംവിട്ട് കലുങ്കിനു സമീപത്തെ കുഴിയിലെക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു.
വാഹനങ്ങള്‍ അമിതവേഗതയില്‍ പോവുന്ന റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡില്‍ നിന്നിറങ്ങി നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. കലുങ്കിന്റെയും ഓവുചാലിന്റെയും ഇടയിലെ കുഴി കോണ്‍ക്രീറ്റ് സ്ലാബിട്ട് മൂടി അപകടസാധ്യത ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it