Alappuzha local

കലുങ്കിന് വീതിയില്ല; ഇരവുകരിയില്‍ യാത്രാദുരിതം തീരുന്നില്ല

എടത്വ: കലുങ്കിനു വീതിയില്ലാത്തതിനാല്‍ ഇരവുകരി പാടത്തേക്ക് കൊയ്ത്ത് യന്ത്രം, നെല്ലുകയറ്റാനുള്ള വാഹനങ്ങള്‍ എന്നിവ എത്തിക്കുന്നതിനും, പച്ച ചെക്കിടിക്കാട് സര്‍വീസ് സഹകരണ ബാങ്കിലേക്ക് കൃഷിക്കാവശ്യമായ വളവും മറ്റുസാധനങ്ങളും എത്തിക്കാനും കഴിയിന്നില്ലന്നു പരാതി.
ബാങ്കിലേക്കും പാടത്തേക്കും എത്തുന്നതിനാവശ്യമായ റോഡ് നിര്‍മിച്ചിട്ടുണ്ട് എന്നാല്‍ അതിനിടയില്‍ മോട്ടോര്‍ തറക്ക് സമീപമുള്ള വീതി കുറഞ്ഞ കലുങ്കാണ് യാത്രാ ദുരിതം ഉണ്ടാക്കുന്നത്. ഇപ്പോള്‍ ഒരു കിലോമീറ്ററോളം ദൂരെ പ്രധാന പാതയില്‍ എത്തിച്ച് കയറ്റിയിറക്കിയാണ് സാധനങ്ങള്‍ എത്തിക്കുന്നതും കൊണ്ടുപോകുന്നതും. ഇത് ഇരട്ടി നഷ്ടത്തിനു കാരണമാകുന്നതായി കര്‍ഷകര്‍ പറയുന്നു.
കൊയ്ത്തു സമയത്താണ് ഏറെ ദുരിതം ചെറിയ പെട്ടിവണ്ടികളില്‍ നെല്ലു കയറ്റി കൊണ്ടുവരുകയും പിന്നീട് വലിയലോറിയിലേക്ക് പകര്‍ത്തുകയുമാണ് ചെയ്യുന്നത്. ഇത് മൂന്നിരട്ടി കൂലിച്ചിലവിനു കാരണമാകുന്നുണ്ട്. ജലഗതാഗതം കാര്യക്ഷമമായിരുന്നപ്പോള്‍ പാടത്തെ മോട്ടാര്‍ തറയ്ക്കു മുകളിലൂടെ താല്‍ക്കാലികമായി കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മിച്ചിടുകയായിരുന്നു.
ഇപ്പോള്‍ ജലഗതാഗതം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. വലിയ വാഹനങ്ങള്‍ കയറുംവിധം വീതികൂടിയ കലുങ്ക് നിര്‍മിച്ചു നല്‍കണം എന്നാവശ്യപെട്ട് ബാങ്ക് ഭരണസമിതി മുഖ്യമന്ത്രി, എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ പലതവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. വരുന്ന പുഞ്ചകൃഷി വിളവെടുപ്പിനു മുന്നോടിയായി കലുങ്ക് വീതികൂട്ടുകയോ, പുതിയ കലുങ്ക് നിര്‍മിച്ചു നല്‍കുകയോ വേണമെന്നാണ് അവശ്യം. അതേസമയം എരവുകരി പാടത്ത് കിഴക്കേ മോട്ടോര്‍തറയില്‍ നിലവിലെ ചെറിയ കലുങ്ക് വീതികൂട്ടുകയും ബലപ്പെടുത്തുകയും വേണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്ന് കലുങ്കിന് വീതി കൂട്ടാനും താഴെനിന്നും സംരക്ഷണഭിത്തി നിര്‍മിച്ച്ബലപ്പെടുത്തുന്നതിനുമായി ബ്ലോക്ക് പദ്ധതിയില്‍ പെടുത്തി നടപടി സ്വീകരിച്ചിട്ടുണ്ട് ഇതിനായി അഞ്ചുലക്ഷത്തി അറുപതിനായിരം രൂപയുടെ നിര്‍മ്മാണം നടത്താനാണ് തീരുമാനമെന്നും ചമ്പക്കുളം ബ്ലോക്ക് ഞ്ചായത്ത് അംഗം മോന്‍സി സോണി പറഞ്ഞു.
Next Story

RELATED STORIES

Share it