kannur local

കലുങ്കിനടിയില്‍ ഒളിപ്പിച്ച വിദേശമദ്യം പിടികൂടി

ഇരിട്ടി: കലുങ്കിനടിയില്‍ നിന്നും 220 കുപ്പി കര്‍ണാടക വിദേശമദ്യം ഉളിക്കല്‍ പോലിസ് പിടികൂടി.
പേരട്ട തൊട്ടിപാലത്ത് റോഡിലെ കലുങ്കിനടിയില്‍ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി വെച്ച നിലയിലായിരുന്നു മദ്യം.
180 എംഎല്‍ അടങ്ങുന്ന കുപ്പികളാണ് ഉണ്ടായിരുന്നത്. ഉളിക്കല്‍ പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി മദ്യം കസ്റ്റഡിയില്‍ എടുത്തു.——
വിദേശ മദ്യവുമായി വൃദ്ധ പിടിയില്‍
പയ്യന്നൂര്‍: നാലുലിറ്റര്‍ വിദേശമദ്യവുമായി എഴുപതുകാരിയെ എക്‌സൈസ് സംഘം പിടികൂടി.
രാമന്തളി കുന്നരുകക്കം പാറയിലെ സ്ത്രീയെയാണ് കഴിഞ്ഞ ദിവസം കക്കംപാറയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സലീം കുമാര്‍ദാസ്, പ്രിവന്റീവ് ഓഫിസര്‍ കെ ഭാസ്‌കരന്‍, വനിതാ എക്‌സൈസ് ഓഫിസര്‍ പി സീമ പിടികൂടിയത്.
Next Story

RELATED STORIES

Share it