Gulf

കലാസാഹിതി ഇരുപത്തിരണ്ടാം വാര്‍ഷികാഘോഷം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍

കലാസാഹിതി ഇരുപത്തിരണ്ടാം വാര്‍ഷികാഘോഷം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍
X
ജിദ്ദ: കലാ സാഹിത്യ സാംസ്‌കാരിക മേഖലയില്‍ ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന കലാസാഹിതി അതിന്റെ ഇരുപത്തിരണ്ടാം വാഷിക ആഘോഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗണത്തില്‍ വെച്ച് നടത്തപ്പെടുന്നു. കളേഴ്‌സ് ഓഫ് ഇന്ത്യ എന്ന പേരില്‍ വൈവിധ്യങ്ങളായ കലാ പരിപാടികളാണ് സംഘാടകര്‍ അണിയിച്ചൊരുക്കീട്ടുള്ളത്. ഏപ്രില്‍ ആറ് വെള്ളിഴ്ച്ച വൈകീട്ട് ആറ് മണിക്ക് ഔദ്യോഗിക ഉല്‍ഘാടനം ഡെപ്യുട്ടി കോണ്‍സുല്‍ മുഹമ്മദ് ഷാഹിദ് ആലം നിര്‍വ്വഹിക്കും.



പുഷ്പ സുരേഷ് പ്രസീദ മനോജ് ഷല്‍നവിജയ് എന്നിവര്‍ അണിയിച്ചൊരുക്കുന്ന വിവിധ നൃത്തങ്ങള്‍ പരിപാടിക്ക് മാറ്റ് കൂട്ടും. ഒരു മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ചിന്താര്‍ഹമായ നാടകമായിരിക്കും പരിപാടിയുടെ മുഖ്യ ആകര്‍ഷണം. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ കലാ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് ഒട്ടനവധി സംഭാവനകള്‍ ചെയ്തതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അവകാശപ്പെട്ടു. കെ.എ. നിഷാദ്, നൗഷാദ് ഇസ്മാഈല്‍, മുസാഫിര്‍, റോയ് മാത്യു, സജി കുര്യാക്കോസ്, മോഹന്‍ ബാലന്‍ നിസാം ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it