Alappuzha local

കലാവസന്തത്തിന് തിരിതെളിഞ്ഞു

കണിച്ചുകുളങ്ങര: അഞ്ചുനാള്‍ കണിച്ചുകുളങ്ങര ഗ്രാമത്തിന് ഉല്‍സവഛായ പകര്‍ന്ന് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് തിരിതെളിഞ്ഞു. സാംസ്‌കാരികഘോഷയാത്രയും മറ്റ് ആര്‍ഭാടങ്ങളും ഒഴിവാക്കി സര്‍ക്കാരിന്റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ദേശം പാലിച്ചാണ് കലോല്‍സവം സംഘടിപ്പിച്ചത്.
കണിച്ചുകുളങ്ങര ക്ഷേത്രത്തിന് പരിസരപ്രദേശത്താണ് വേദികള്‍. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് പ്രധാന വേധികള്‍ സജ്ജീകരിച്ചിട്ടുള്ളത്. രാത്രി ഒമ്പതു മണിയോടെ മല്‍സരങ്ങള്‍ അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ഇന്നലെ രാവിലെ 10ഓടെ കലാമല്‍സരങ്ങള്‍ ധനകാര്യ മന്ത്രി ഡോ. ടിഎം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കാന്‍ കലാ രംഗത്ത് മികവ് പുലര്‍ത്തുന്ന ആയിരം പേര്‍ക്ക്  ഫെല്ലോഷിപ്പ് അടിസ്ഥാനത്തില്‍ സ്‌കൂളുകളില്‍ ചുമതലപ്പെടുത്തുമെന്ന് ടിഎം തോമസ് ഐസക് പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ 1500 കോടി രൂപ ചെലവഴിച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.  കലോല്‍സവത്തിന്റെ  ആവശ്യത്തിനുള്ള പണത്തിന് ട്രഷറിയില്‍ നിയന്ത്രണമില്ലെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും അടുത്ത വര്‍ഷത്തോടെ സ്റ്റുഡിയോ സംവിധാനമൊരുക്കുകയും ജനുവരി ഒന്നുമുതല്‍ ഉച്ചയ്ക്ക് ഒന്നിന്  ന്യൂസ് അവര്‍ സംഘടിപ്പിക്കുമെന്നും അധ്യക്ഷത വഹിച്ച മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. 8,10 ക്ലാസുകള്‍ പൂര്‍ണമായും സ്മാര്‍ട്ട് ക്ലാസ് ആക്കും.  ഇതിനായി 1500 കോടിരൂപ നടപ്പാക്കിയിട്ടുണ്ട്. 5000 കോടി അടുത്തവര്‍ഷം പ്രതീക്ഷിക്കുന്നു. 1000 കലാ അധ്യാപകര്‍ക്ക്  ഫെല്ലോഷിപ്പും  നല്‍കുമെന്ന് പി തിലോത്തമന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യാതിഥിയായി.
നടന്‍ അനൂപ് ചന്ദ്രന്‍ വിശിഷ്ടാതിഥിയായിരുന്നു.  അഡ്വ. കെറ്റി മധു, അഡ്വ. ഡി പ്രിയേഷ് കുമാര്‍, എംജി രാജു, സേതു ലക്ഷ്മി,ഷീബ എസ് കുറുപ്പ്, കെകെ രമണന്‍, പികെ പൊന്നന്‍, റെജിമോന്‍, വിഎസ് ഉമേഷ്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ആര്‍ ശ്രീകല, സ്‌കൂള്‍ മാനേജര്‍ ഡി രാധാകൃഷ്ണന്‍, എഇഒ എംവി സുഭാഷ്, പികെ ജോണ്‍ ബോസ്‌ക്കോ, പിപിഎ ബക്കര്‍, പിവി പ്രവീണ്‍, ജോയ് ആന്റണി, അനസ് എം അഷറഫ്, ജി മധു,പ്രിന്‍സിപ്പല്‍ ലിഡ ഉദയന്‍, പ്രധാന അധ്യാപിക  കെപി ഷീബ, കെവി ലതിക, ഐ ഹുസൈന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it