കലാമണ്ഡലം സുഗന്ധിയ്ക്ക് നൃത്ത- നാട്യ പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ സംസ്ഥാന കഥകളി, പല്ലാവൂര്‍ അപ്പു മാരാര്‍, കേരളീയ നൃത്ത-നാട്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍ക്കാണ് 2015ലെ സംസ്ഥാന കഥകളി പുരസ്‌കാരം.
പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരത്തിന് കല്ലൂര്‍ രാമന്‍കുട്ടി മാരാരും കേരളീയ നൃത്ത നാട്യ പുരസ്‌കാരത്തിന് കലാമണ്ഡലം സുഗന്ധിയും അര്‍ഹരായതായി സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് അറിയിച്ചു.
ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. നാട്യാചാര്യന്‍ വാഴേങ്കട കുഞ്ചുനായരുടെയും കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടി നായരുടെയും ശിഷ്യനായ കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍ക്ക് കേന്ദ്ര-കേരള സംഗീതനാടക അക്കാദമി അവാര്‍ഡുകളും കേരള കലാമണ്ഡലം ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.
ദീര്‍ഘകാലം കോട്ടയ്ക്കല്‍ പിഎസ്‌വി നാട്യസംഘത്തില്‍ അധ്യാപകനായിരുന്നു. ദീര്‍ഘകാലം ഫാക്ട് ഫൈന്‍ ആര്‍ട്‌സ് സ്‌കൂളില്‍ നൃത്താധ്യാപികയായിരുന്ന കലാമണ്ഡലം സുഗന്ധിക്ക് കേന്ദ്ര-സംസ്ഥാന സംഗീതനാടക അക്കാദമി അവാര്‍ഡുകളും കേരള കലാമണ്ഡലം അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it