thrissur local

കലാഭവന്‍ മണിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി ആക്ഷേപം

ചാലക്കുടി: കലാഭവന്‍ മണിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി അക്ഷേപം. മതിയായ പരിഗണന നല്‍കിയില്ലെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. ആരാധകര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താഞ്ഞത് നഗരസഭ അങ്കണത്തില്‍ വലിയ തിക്കും തിരക്കിനും ഇടയാക്കി.
തിക്കിലുംതിരക്കിലുംപെട്ട് പലരും മറിഞ്ഞ് വീണു. പലരുടേയും പഴ്‌സും ചെരുപ്പുകളും നഷ്ടപ്പെട്ടു. പുറത്തേക്ക് പോകാനും അകത്തേക്ക് വരുവാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കാഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ ആരാധകരുടെ നീണ്ടനിരയനുഭവപ്പെട്ടു. ഉന്തും തള്ളലിലുംപെട്ട് മൃതദേഹത്തിന് സമീപം വച്ചിരുന്ന നിരവധി മേശകള്‍ തകര്‍ന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ രണ്ടുവട്ടം ഭാഗികമായി പുറത്തേക്ക് മറിഞ്ഞു. ഫ്രീസറിലേക്കുള്ള കറന്റ് കണ്ക്ഷന്‍ നിരവധി തവണ വിച്ഛേദിക്കപ്പെട്ടു. മണി ഹൈസ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ മണിയുടെ പ്രിയപ്പെട്ട സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളിലാണ് മൃതദേഹം പൗതുദര്‍ശനത്തിന് വയ്ക്കാന്‍ ആദ്യം തീരുമാനിച്ചത്.
എന്നാല്‍, പിന്നീടു തീരുമാനം മാറ്റുകയായിരുന്നു. അവസാനമാണ് മുനിസിപ്പല്‍ അങ്കണത്തിലേക്ക് മാറ്റിയത്. ഇവിടെ മതിയായ സുരക്ഷയോ സൗകര്യങ്ങളോ ഉണ്ടായില്ല. ഇത്മൂലം അന്ത്യദര്‍ശനത്തിനായി എത്തയ ഭൂഭാഗം പേര്‍ക്കും സാധിച്ചില്ല. ഇത് നഗരസഭ പരിസരത്ത് ചെറിയതോതിലുള്ള സംഘര്‍ഷത്തിന് കാരണമായി.
Next Story

RELATED STORIES

Share it