Flash News

കലാഭവന്‍ മണിയുടെ മരണം; സഹായികളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു

കലാഭവന്‍ മണിയുടെ മരണം;  സഹായികളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു
X
KalabhavanMani_0

[related]

തൃശ്ശൂര്‍;  നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്് പോലിസ് മണിയുടെ സഹായികളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഫോണ്‍ കോളുകള്‍ പരിശോധിച്ചത്. അതിനിടെ  മണിയുടെ ശരീരത്തില്‍ മൈഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയത് വ്യാജമദ്യം കഴിച്ചത് കൊണ്ടാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന്് അന്വേഷണ സംഘം വ്യക്തമാക്കി. രാസപരിശോധനാഫലം വന്നാല്‍ മാത്രമേ ഇതിന്റെ അളവും ഏത് തരത്തിലാണ് ശരീരത്തിലേക്ക് കടന്നതെന്നും പറയാനാകൂ.
മണിയുടെ സഹോദരനാണ് മരണത്തിലെ ദുരൂഹത ആരോപിച്ച് പോലിസില്‍ പരാതി നല്‍കിയത്. കരള്‍ രോഗത്തിനടിമയായ മണി കൂടുതല്‍ മദ്യം കഴിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it