Movies

കലാഭവന്‍ മണിയുടെ മരണം; നടന്‍ ജാഫര്‍ ഇടുക്കിയടക്കം അഞ്ചു പേരെ ചോദ്യം ചെയ്തു

കലാഭവന്‍ മണിയുടെ മരണം; നടന്‍  ജാഫര്‍ ഇടുക്കിയടക്കം അഞ്ചു പേരെ ചോദ്യം  ചെയ്തു
X
mani

തൃശ്ശൂര്‍:  കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്  നടന്‍ ജാഫര്‍ ഇടുക്കിയടക്കം അഞ്ചുപേരെ പോലിസ് ചോദ്യം
ചെയ്തു. മണിയുടെ വീടിനടത്തുള്ള ഔട്ട് ഹൗസില്‍ മണിക്കൊപ്പം അവസാനമായി ഉണ്ടായിരുന്ന അഞ്ചുപേരെയാണ് പോലിസ് ചോദ്യം ചെയ്തത്.
അതിനിടെ ഔട്ട് ഹൗസ് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സക്വാഡും പരിശോധിച്ച് സീല്‍ ചെയ്തു.

jafferഔട്ട് ഹൗസില്‍  നടന്ന മദ്യസല്‍ക്കാരത്തിനിടെ വായില്‍ രക്തം വന്നതിനെ തുടര്‍ന്നായിരുന്നു രണ്ടു ദിവസം മുമ്പ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മണി മരിച്ചത്.കരള്‍ രോഗബാധയാണ് മരണത്തിന് കാരണമെങ്കിലും ശരീരത്തില്‍ വിഷാംശം കടന്നതാണ്  ദുരൂഹം.  മണിയുടെ ശരീരത്തിനുള്ളില്‍ വിഷമായ മെത്തനോള്‍ അടക്കമുള്ള  പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതായി പോലിസിന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്  ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ അന്വേഷണം ആരംഭിച്ചത്.

[related]
Next Story

RELATED STORIES

Share it