കലാഭവന്‍ മണിയുടെ മരണം: ഡിജിപിയുടെ റിപോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ തള്ളി

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് ഡിജിപി നല്‍കിയ റിപോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ തള്ളി. വിഷയത്തില്‍ കൂടുതല്‍ വിശദമായ റിപോര്‍ട്ട് ഉടന്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. മണിയുടെ ബന്ധുക്കളുടെ പരാതിയില്‍ നേരത്തെ കമ്മീഷന്‍ അടിയന്തര റിപോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും കേസ് സിബിഐക്കു വിടാനുള്ള നടപടികളിലാണെന്ന ഒറ്റവരി റിപോര്‍ട്ട് ആയിരുന്നു ഡിജിപി സമര്‍പ്പിച്ചത്.
പരാതിയില്‍ ഉന്നയിച്ചിരുന്ന കാരണങ്ങളെ സംബന്ധിച്ച് പരാമര്‍ശങ്ങളില്ലാതിരുന്ന ഡിജിപിയുടെ ഒറ്റവരി റിപോര്‍ട്ടില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തിയാണു തള്ളിയത്.
കാക്കനാട്ടെയും ഹൈദരാബാദിലെ കേന്ദ്രലാബിലെയും പരിശോധനാഫലങ്ങള്‍, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് എന്നിവയിലെ വൈരുധ്യം സംശയിക്കുന്നവരുടെ പേരുവിവരങ്ങളടക്കമുള്ള വിശദാംശങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ചുള്ളതായിരുന്നു പരാതി. മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ബുധനാഴ്ച കമ്മീഷനു മുന്നില്‍ ഹാജരായിരുന്നു. പോലിസ് അന്വേഷണത്തിലെ വീഴ്ചയുടെ തെളിവാണ് ഡിജിപിയുടെ റിപോര്‍ട്ട് കമ്മീഷന്‍ തള്ളിയതെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും മണിയുടെ സഹോദരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it