Flash News

കലാഭവന്‍ മണിയുടെ ഔട്ട്ഹൗസില്‍ പീഡനശ്രമം;യുവാവ് കസ്റ്റഡിയില്‍

കലാഭവന്‍ മണിയുടെ ഔട്ട്ഹൗസില്‍ പീഡനശ്രമം;യുവാവ് കസ്റ്റഡിയില്‍
X


ചാലക്കുടി: അന്തരിച്ച ചലച്ചിത്ര നടന്‍ കലാഭാവന്‍ മണിയുടെ ഔട്ട്ഹൗസ് ആയ പാഡിയില്‍ പീഡന ശ്രമം. കഴിഞ്ഞമാസം 29നായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് യുവാവ് തന്നെ പാഡിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.പരാതിയുടെ സത്യാവസ്ഥ അന്വേഷിച്ചുവരികയാണെന്നും സത്യമാണെന്ന് തെളിഞ്ഞാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
കലാഭവന്‍മണിയുടെ മരണശേഷം നിരവധി പേരാണ് പാഡി കാണാന്‍ ഇവിടെ എത്തുന്നത്. വിജനമായ സ്ഥലത്തുള്ള പാഡിയിലേക്ക് പെട്ടന്ന് പുറത്തുള്ളവരുടെ ശ്രദ്ധ എത്തില്ല. ഇവിടെവച്ചായിരുന്നു കരള്‍രോഗ ബാധിതനായ മണിയുടെ നില ഗുരുതരമാകുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും.ഈസമയം മണിക്കൊപ്പമുള്ളവര്‍ക്ക് മണിയുടെ മരണവുമായി ബന്ധമുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it