Kollam Local

കലാഭവന്‍മണി അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു

ശാസ്താംകോട്ട: പ്രശസ്ത ചലച്ചിത്രതാരം കലാഭവന്‍മണിയുടെ അനുസ്മരണ സായാഹ്നം ശാസ്താംകോട്ടയില്‍ സംഘടിപ്പിച്ചു. സിനിമാ സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സാധാരണ മനുഷ്യരോട് ഇടപഴകി അവരുടെ ദുഖങ്ങളിലും പ്രയാസങ്ങളിലും കൈത്താങ്ങായി നിലകൊണ്ട മാതൃകാവ്യക്തിത്വത്തിന് ഉടമയായിരുന്നു കലാഭവന്‍ മണിയെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ പി കെ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ടി ആര്‍ ശങ്കരപിള്ള, അഡ്വ. കെ സോമപ്രസാദ്, ഡോ. പി കെ ഗോപന്‍, തുണ്ടില്‍ നൗഷാദ്, സുരേഷ് ഉത്രാടം, ഉല്ലാസ് കോവൂര്‍, സുഭാഷ് എസ് കല്ലട, അര്‍ജുന്‍ ശാസ്താംകോട്ട എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. പി എസ് ബാനര്‍ജി, സുനില്‍ മത്തായി, ആമ്പാടി എന്നിവര്‍ അനുശോചന ഗാനങ്ങള്‍ ആലപിച്ചു. ശാസ്താംകോട്ടയിലെ നാടന്‍പാട്ട് സംഘങ്ങളായ നാടോടി പെര്‍ഫോമിങ് ഗ്രൂപ്പ്, കനല്‍ പാട്ടുകൂട്ടം, പാട്ടുപുര നാടന്‍പാട്ട് സംഘം, ആദിത്യന്‍ നാടന്‍പാട്ട് സംഘം, കുമ്മാട്ടി നാടന്‍പാട്ട് സംഘം, കലികനാടന്‍ പാട്ട് സംഘം, ആരവം നാടന്‍പാട്ട് സംഘം എന്നിവയുടെ നേതൃത്വത്തിലാണ് അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചത്. നാടോടി പെര്‍ഫോര്‍മിങ് ഗ്രൂപ്പ് ഡയറക്ടര്‍ പ്രകാശ് കുട്ടന്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it