Flash News

കലാഭവന്‍മണിയുടെ മരണം:പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കലാഭവന്‍മണിയുടെ മരണം:പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
X
kalabhavanmani-new

[related]തൃശൂര്‍:  കീടനാശിനിയും വിഷമദ്യവും ഉള്ളില്‍ചെന്നാണ് കലാഭവന്‍ മണി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധനും അസിസ്റ്റന്റ് പോലീസ് സര്‍ജനുമായ ഡോ.ഷേഖ് സക്കീര്‍ ഹുസൈന്‍ അന്വേഷണ സംഘത്തിന് കൈമാറിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും നടന്നുകൊണ്ടിരിക്കുന്ന സമയത്തും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നില്ല.
കീടനാശിനിയായ ക്‌ളോര്‍പൈറിഫോസ്, മീഥൈല്‍ കലര്‍ന്ന മദ്യം എന്നിവ ശരീരത്തില്‍  എത്തിയതാണ് മരണകാരണം എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് ഇപ്പോള്‍ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മണിയുടെ ശരീരത്തില്‍ 45 മില്ലിഗ്രാം മെഥനോള്‍ കണ്ടെത്തിയെന്നായിരുന്നു ഹൈദരാബാദ് ഫോറന്‍സിക് റിപ്പോര്‍ട്ട്. കേന്ദ്ര ലാബിന്റെ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച് കേസ് സിബിഐയ്ക്ക് വിടാനിരിക്കെയാണ് കീടനാശിനിയും വിഷമദ്യവുമാണ് മരണകാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കേന്ദ്ര ലാബില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം  റിപ്പോര്‍ട്ടും തമ്മിലുള്ള വൈരുധ്യം അന്വേഷണം വീണ്ടും സങ്കീര്‍ണമാക്കുകയാണ്.
Next Story

RELATED STORIES

Share it