Flash News

കലാപത്തിന് കോപ്പ് കൂട്ടാന്‍ സ്ത്രീകള്‍ക്ക് ആര്‍എസ്എസിന്റെ ആയുധ പരിശീലന ക്യാംപ്

കലാപത്തിന് കോപ്പ് കൂട്ടാന്‍ സ്ത്രീകള്‍ക്ക് ആര്‍എസ്എസിന്റെ ആയുധ പരിശീലന ക്യാംപ്
X
വി ഹമീദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി: സ്ത്രീകള്‍ക്കായി ആര്‍എസ്എസിന്റെ ആയുധ പരിശീലന ക്യാംപ്. തേഞ്ഞിപ്പലത്തിനടുത്തുള്ള അമ്പലപ്പടി വിദ്യാനികേതന്‍ സ്‌കൂളിലാണു സ്ത്രീകള്‍ക്കുള്ള ആയുധ പരിശീലന ക്യാംപ് നാല് ദിവസമായി നടക്കുന്നത്.
പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള ക്യാംപുകള്‍ താനൂരില്‍ മാതാ അമൃതാനന്ദമയി സ്‌കൂളില്‍ ഈ മാസം 31 വരെ നടക്കുന്നുണ്ട്. ശോഭ പറമ്പ് ഉല്‍സവം നടക്കുമ്പോഴാണ് ക്യാംപ് തുടരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താനൂരില്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയോടനുബന്ധിച്ച് നടന്നിരുന്ന പരിശീലനത്തിലാണ് തിരുവനന്തപുരം സ്വദേശി ശ്രീകാന്ത് ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് നേരെ ബോംബ് എറിഞ്ഞ് കലാപം സൃഷ്ടിക്കാനായിരുന്നു നീക്കമെന്ന് അന്ന് പോലിസ് കണ്ടത്തിയിരുന്നു. മഞ്ചേരിയില്‍ നറുകരയിലെ അമൃത വിദ്യാലയത്തില്‍ നടക്കുന്ന ആര്‍എസ്എസ് ആയുധപരിശീലന ക്യാംപിനിടെ നാട്ടുകാര്‍ക്കു നേരെ മാരകായുധങ്ങളുമായി ആക്രമണശ്രമമുണ്ടായി.


ഇതിനെതിരെ നാട്ടുകാര്‍ ജില്ലാ കലക്ടര്‍, എസ്പി, ഡിവൈഎസ്പി, സിഐ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. കലാപം ലക്ഷ്യംവച്ച് നടക്കുന്ന ആയുധ പരിശീലനം തടയണമെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആയുധങ്ങളുമായി ആര്‍എസ്എസ്  പ്രവര്‍ത്തകര്‍ നാട്ടുകാരെ ആക്രമിക്കാനെത്തിയത്. എന്നാല്‍, അക്രമികള്‍ക്കെതിരേ നടപടി എടുക്കുന്നതിന് പകരം പോലിസ്  ആര്‍എസ്എസ് ക്യാംപിന് കാവല്‍ നില്‍ക്കുകയാണ്. കോട്ടക്കലിലും ഇതുപോലെ ക്യാംപ് നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കു വേണ്ടി അതീവ രഹസ്യമായി നടത്തുന്ന ക്യാംപ് കാലാപത്തിന് കോപ്പു കൂട്ടാനുള്ളതാണെന്ന അഭ്യൂഹം പരന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഗുജറാത്ത് തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിന്റെ മറവില്‍ തിരൂരിലെ ഒരു ഹോട്ടല്‍ അടിച്ച് തകര്‍ത്ത് കലാപത്തിന് തുടക്കമിടാന്‍ ആര്‍എസ്എസ് ശ്രമം നടത്തിയിരുന്നു. ഇസ്്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട യാസര്‍, ഫൈസല്‍ എന്നിവരുടെ കൊലപാതകത്തിലെ മുഖ്യപ്രതിയും ആര്‍എസ്എസ് ജില്ലാ പ്രചാരകുമായിരുന്ന മഠത്തില്‍ നാരായണന്റെ നേതൃത്വത്തിലായിരുന്നു അവിടെ കലാപത്തിന് തിരികൊളുത്താന്‍ ശ്രമം നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുപ്പതും നാല്‍പതും പേരടങ്ങുന്ന സംഘങ്ങളെ വച്ച് ആര്‍എസ്എസ് പരിശീലനങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ നടത്തിയിരുന്നു.
Next Story

RELATED STORIES

Share it