Flash News

കലാപത്തിന് ആഹ്വാനം ചെയ്യുന്നത് യെച്ചൂരിയെന്ന് കുമ്മനം

കലാപത്തിന് ആഹ്വാനം ചെയ്യുന്നത് യെച്ചൂരിയെന്ന് കുമ്മനം
X


കൊല്ലം: എകെജി സെന്ററിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. യെച്ചൂരിക്കെതിരേ കലാപ ആഹ്വാനത്തിന് ഡല്‍ഹി പോലിസ് നടപടി സ്വീകരിക്കണമെന്നും കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എകെജി സെന്ററില്‍ വച്ച് ആക്രമണം ഉണ്ടായപ്പോള്‍ യെച്ചൂരി പറഞ്ഞത് പിന്നില്‍ ശ്രീരാമ സേനയാണെന്നാണ്. എന്നാല്‍ കേരളത്തിലെ സിപിഎമ്മുകാരുടെ പ്രചാരണത്തിന് പിന്നാലെയാണ് യെച്ചൂരി നിലപാട് മാറ്റി സംഭവത്തിന് പിന്നില്‍ ബിജെപിആര്‍എസ്എസ് ആണെന്ന് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് കേരളത്തില്‍ വ്യാപകമായ സിപിഎം അക്രമം ഉണ്ടായത്.  348 അക്രമ സംഭവങ്ങളാണ് കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ ഉണ്ടായത്.
അമിത്ഷാ വന്നത് കലാപത്തിന് ആഹ്വാനം ചെയ്യാനാണെന്ന കോടിയേരിയുടെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതാണെന്നും കുമ്മനം പറഞ്ഞു.
ഫസല്‍ വധക്കേസില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വെളിപ്പെടുത്തല്‍ കേസിന്റെ ഗതിയെ വഴിതിരിച്ചുവിടാനാണ്. ഇത്തരം പ്രചാരണം വിലപോകില്ല. ആത്മസംയമനം ദൗര്‍ബല്യമായി സിപിഎം കാണരുതെന്നും കുമ്മനം പറഞ്ഞു.
Next Story

RELATED STORIES

Share it