Kerala

കലാപങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത് ആര്‍എസ്എസ്: പിണറായി

കലാപങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത് ആര്‍എസ്എസ്: പിണറായി
X
pinarayi-vijayan-3മഞ്ചേരി: രാജ്യത്തെ എല്ലാ കലാപങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് ആര്‍എസ്എസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഞ്ചേരിയില്‍ ഇഎംഎസിന്റെ ലോകം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങളെയാണ് ഇവര്‍ കൊന്നുതള്ളിയത്. ഇന്ത്യ ആര്‍എസ്എസിന് വിശ്വാസമുള്ള രാജ്യമാവണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.
ആര്‍എസ്എസ് കേരളത്തിലെ വോട്ട് കച്ചവടത്തിന്റെ ദല്ലാളന്‍മാരാണ്. നേമത്ത് ഒ രാജഗോപാലിന്റെ വിജയത്തിനും മറ്റ് ചിലയിടങ്ങളിലെ മല്‍സരത്തിനും കാരണം ഈ വോട്ട് കച്ചവടമാണ്. ആര്‍എസ്എസിന്റെ ആജ്ഞയനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി.
നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും പരസ്യമായ വോട്ട് കച്ചവടം നടത്തി. നേമത്തും മറ്റു ചില മണ്ഡലങ്ങളിലും ബിജെപിയെ വിജയിപ്പിക്കുകയും പകരം മറ്റു സ്ഥലങ്ങളില്‍ യുഡിഎഫിന് വോട്ട് നല്‍കുകയുമാണ് ചെയ്തത്. ഇതു മൂലം യുഡിഎഫിന് ഒരു ഡസനിലേറെ മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധിച്ചു.
വര്‍ഗീയസംഘടനകളുമായുള്ള യുഡിഎഫിന്റെ ബാന്ധവത്തിന് കനത്ത തിരിച്ചടിയാണ് കേരളത്തിലെ മതനിരപേക്ഷ ജനത സമ്മാനിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it