kozhikode local

കലാതിലകമായി വിന്ദുജ മേനോന്‍

വടകര: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി-സോണ്‍ കലോത്സവത്തില്‍ കലാതിലകമായി സെന്റ് ജോസഫ്‌സ് ദേവഗിരി കോളജിലെ ജി. വിന്ദുജ മേനോന്‍. ലൈറ്റ് മ്യൂസിക്, കര്‍ണാട്ടിക് സംഗീതം എന്നിവയില്‍ ഒന്നാം സ്ഥാനവും കഥകളി സംഗീതം, കവിതാപാരായണം എന്നിവയില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ വിന്ദുജ 16 പോയന്റ് നേടിയാണ് കലാതിലകപട്ടം നേടിയത്. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈസ്‌റ്റേണ്‍, ദേശഭക്തി ഗാനം എന്നീ ഇനങ്ങളിലും പങ്കെടുത്തു. ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.
Next Story

RELATED STORIES

Share it