thiruvananthapuram local

കലാതിലകത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം

തിരുവന്തപുരം : കലാതിലകം സബീന നിലവടത്ത് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കലോത്സവേദിയില്‍. 1987,1988 വര്‍ഷങ്ങളില്‍ സ്‌കൂള്‍ കലോത്സവത്തില്‍ കലാതികലമായിരുന്ന സബീന പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍, പെയ്ന്റിംഗ് , ഓയില്‍ പെയ്ന്റിംഗ് , പദ്യപാരായണം, മോണോ ആക്ട്, തബല എന്നീ ഇനങ്ങളില്‍ പങ്കെടുത്തിരുന്നു. ന്യത്തമത്സരങ്ങളില്‍ പങ്കെടുക്കാതെ കോഴിക്കോട്ടും കൊല്ലത്തും നടന്ന കലോത്സവത്തില്‍ കലാതികലമായി എന്ന പ്രത്യേകതയുമുണ്ട്.
കോഴിക്കോട് യൂനിവേഴ്‌സല്‍ ആര്‍ട്‌സ് നടത്തിവരുന്ന ചിത്രരചനാ മത്സരത്തില്‍ രണ്ട് തവണ ഏറ്റവും നല്ല ചിത്രകാരിക്കുള്ള സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്. അരോളി ഗവ.സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു സബീന. ഇപ്പോള്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്ട്‌മെന്റ് കണ്ണൂരില്‍ സീനിയര്‍ ക്ലാര്‍ക്കായി ജോലിചെയ്യുന്നു. അച്ഛന്‍ പരേതനായ നാരായണന്‍ നലവടത്ത് തളിപറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ ചിത്രകലാ അധ്യാപകനായിരുന്നു. അമ്മ ടിവി നളിനി. ഭര്‍ത്താവ് ഉല്ലാസ് ബാബു
Next Story

RELATED STORIES

Share it