kasaragod local

കലാകൗമാരം ചിലങ്കയണിഞ്ഞു

കാസര്‍കോട്: നാട്യനടന വേദി ഉണര്‍ന്നു. ഇന്നലെ സ്‌റ്റേജ് മല്‍സരങ്ങള്‍ ആരംഭിച്ചതോടെ റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവ നഗരി ഇനി മൂന്ന് ദിനങ്ങള്‍ ചിലങ്കകളുടേയും താളങ്ങളുടേയും വേദിയാകും.
ഇന്ന് ഇശലിന്റെ താളവുമായി മാപ്പിളപ്പാട്ടും ദഫ്മുട്ടും കോല്‍ക്കളിയും അറബന മുട്ടും വേദിയെ ധന്യമാക്കും. മഹാകവി ടി ഉബൈദിന്റെ നാട്ടില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിലെ മാപ്പിള ഗാന ഇനങ്ങള്‍ക്ക് ഏറെ ശ്രോതാക്കള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലങ്കകളുടെ താളവുമായി മോഹിനിയാട്ടവും അരങ്ങില്‍ എത്തുമ്പോള്‍ വേദി കൂടുതല്‍ ഉണര്‍വേകും. ഇന്നലെ നടന്ന വൈകീട്ട് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു.
പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ലോഗോ ഡിസൈന്‍ ചെയ്തവരേയും സ്വാഗത ഗാനം ആലപിച്ചവരേയും ആദരിച്ചു. ലക്ഷ്മിതരു വൃക്ഷതൈ അതിഥികള്‍ക്ക് നല്‍കി. സിഡ്‌കോ ചെയര്‍മാന്‍ സി ടി അഹമ്മദലി, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമുഹാജി, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മിസ്‌രിയ ഹമീദ്, നയിമുന്നിസ, സമീന മുജീബ്, കെ എം അബ്ദുര്‍റഹ്മാന്‍, വി എം മുനീര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, കെ മൊയ്തീന്‍ കുട്ടി ഹാജി, ഡിഡിഇ വി വി രാമചന്ദ്രന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി വി കൃഷ്ണകുമാര്‍, ഡിഇഒമാരായ ഇ വേണുഗോപാലന്‍, ഡി മഹാലിംഗേശ്വരഭട്ട്, ഹെഡ്മിസ്ട്രസ് എം ബി അനിതാഭായ്, പിടിഎ പ്രസിഡന്റ് എ എസ് മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
Next Story

RELATED STORIES

Share it