kozhikode local

കലാകേളിക്ക് പരിസമാപ്തി: ഫാറൂഖ് കോളജ് കിരീടം തിരിച്ചുപിടിച്ചു

കെ പി റയീസ്

വടകര: കടത്തനാടന്‍ ഗ്രാമന്തരത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ബി-സോണ്‍ കലോല്‍സവത്തിന് വിരാമം. കലകളെ നെഞ്ചേറ്റിയ പാരമ്പര്യമുള്ള കടത്തനാട്ടുകാര്‍ക്ക് വിസ്മയമൊരുക്കിയാണ് ബി-സോ ണ്‍ അവസാനിച്ചത്. അഞ്ചു ദിവസങ്ങളിലായി ചെരണ്ടത്തൂരിലെ എംഎച്ച്ഇഎസ് കോളജിലും തിരുവള്ളൂരിലും നടന്ന കലോല്‍സവത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ദേവഗിരി കോളജിനെ പിന്തള്ളി ഫാറൂഖ് കോളജ് കിരീടം പിടിച്ചടക്കി. പാഠ്യേതര മികവിലെ അസൂയാര്‍ഹമായ നേട്ടവുമായി ഫാറൂഖ് കോളജ് സെന്റ് ജോസഫ് കോളജ് ദേവഗിരിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.
325 പോയിന്റാണ് ഫാറൂഖ് കോളജ് നേടിയത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ ദേവഗിരി കോളജ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയെങ്കിലും 298 പോയിന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. കോഴിക്കോട് പ്രൊവിഡന്‍സ് കോളജ് 71 പോയന്റ് നേടി മൂന്നാം സ്ഥാനത്തെത്തി. ഫാറൂഖ് കോളജിലെ കെ സി വിവേകാണ് കലാപ്രതിഭ. ആകെ 18 വ്യക്തിഗത പോയന്റുകള്‍ വിവേക് നേടി.
സെന്റ് ജോസഫ് കോളജിലെ വിന്ദുജാ മോനോന്‍ ജി ആണ് കലാതിലകം. 16 പോയന്റാണ് വിന്ദുജ നേടിയത്. കലാമേളക്ക് തുടക്കം കുറിച്ചതു മുതല്‍ ഫാറൂഖ് കോളജും ദേവഗിരി കോളജും തമ്മില്‍ ഇഞ്ചോടിഞ്ച് മല്‍സരമാണ് നടന്നത്. അതേസമയം ഒന്നാം ദിവസം മുതല്‍ കൈക്കലായക്കിയ ലീഡ് ഫാറൂഖ് കോളജ് ഒരു തവണ പോലും വിട്ടുനില്‍കാതെ പിടിച്ചടക്കുകയായിരുന്നു. അവസാന ദിവസം മാപ്പിളകലകളായ ഒപ്പന, വട്ടപ്പാട്ട് തുടങ്ങിയ മല്‍സരങ്ങളിലെ ഒന്നാം സ്ഥാനവും കൂച്ചിപ്പിടിയിലെ രണ്ടാം സ്ഥാനം ഫാറൂഖിനെ കിരീടം തിരിട്ടു പിടിക്കാന്‍ സഹായിച്ചു.
Next Story

RELATED STORIES

Share it