kozhikode local

കലയെ സാമൂഹിക തിന്മകള്‍ക്കെതിരേയുള്ള ആയുധമാക്കണം: യു കെ കുമാരന്‍



മേപ്പയൂര്‍: നന്മ മേപ്പയൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലിമേഷ് മേപ്പയൂര്‍ സംഗീതം നല്‍കി, രവീന്ദ്രന്‍ മേപ്പയൂര്‍, മനോജ് പൂതേരിപ്പാറ എന്നിവര്‍ രചിച്ച ഹൃദയരാഗങ്ങള്‍ എന്ന കവിതകളുടെ സിഡി വയലാര്‍ അവാര്‍ഡ് ജേതാവ് യു കെ കുമാരന്‍ പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് വില്‍സണ്‍ സാമുവല്‍ സിഡി ഏറ്റുവാങ്ങി. കലയെ കാലത്തിനനുസരിച്ച് നവീകരിക്കണമെന്നും സമൂഹ തിന്മകള്‍ക്കെതിരേയുള്ള ആയുധമാക്കക്കണമെന്നും അദ്ദേഹം പറഞ്ഞു. എ എം കുഞ്ഞിരാമന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി കെ റീന ഉദ്ഘാടനം ചെയ്തു. വി ഐ ഹംസ, മൊയ്തു മാനക്കല്‍, ബാബുരാജ് കല്‍പത്തൂര്‍, മജീദ് കാവില്‍, ടി കെ ഗംഗാധരന്‍, മലയില്‍ ഗോപാലന്‍ സംസാരിച്ചു. പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ പി അനയ ബാബുവിനെ അനുമോദിച്ചു. തുടര്‍ന്ന് കവിയരങ്ങും ഗാനമേളയും നടന്നു.
Next Story

RELATED STORIES

Share it