kozhikode local

കലയുടെ താളമേളങ്ങളില്‍ ലയിക്കാന്‍ കോഴിക്കോടൊരുങ്ങി

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലിറ്ററേച്ചര്‍ ഫെസ്റ്റിന് നാളെ കോഴിക്കോട്ട് തുടക്കമാവും. ഇന്നു വൈകിട്ട് നടക്കുന്ന ഗവാലിയോടെ കലയുടെ താളമേളങ്ങളിലേക്ക് നഗരം ഊളിയിടും. ചതുര്‍ ദിനങ്ങളിലായി ലോകത്തെ സാഹിത്യ പ്രേമികളുടെ പറുദീസയാവും കോഴിക്കോട്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് കോഴിക്കോട് ബീച്ചിലെ 'എഴുത്തോല'വേദിയില്‍ നാളെ വൈകിട്ട് 5.30ന് എം ടി വാസുദേവന്‍ നായര്‍ തിരിതെളിക്കും.
പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി, ചരിത്രകാരി റെമില ഥാപ്പര്‍, തമിഴ്ചലച്ചിത്ര താരം പ്രകാശ് രാജ്, കവിത ലങ്കേഷ്, രാജ്ദീപ് സര്‍ദേശായി, കനയ്യകുമാര്‍, മഞ്ജുവാര്യര്‍ തുടങ്ങി ഇന്ത്യക്കകത്തും പുറത്തുനിന്നുമായി എഴുത്തുകാരും കലാകാരന്മാരും സാഹിത്യ മാമാങ്കത്തെ സജീവമാക്കുമെന്ന് ഡയറക്ടര്‍ കവി സച്ചിതാദനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട് ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ എഴുത്തോല, അക്ഷരം, തൂലിക, വാക്ക്, വെള്ളിത്തിര എന്നിങ്ങനെ അഞ്ചു വേദികളിലായി എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 9 മണി വരെ ഒരേ സമയം ചര്‍ച്ചകളും സംവാദങ്ങളും നടക്കും.
സമകാലിക വിഷയങ്ങെളക്കുറിച്ചുള്ള ചൂടേറിയ സംവാദങ്ങള്‍ക്ക് ഈ വേദികള്‍ വഴിവയ്ക്കും. സാഹിത്യം, കല, സമൂഹം, ശാസ്ത്രം മതം, വിദ്യാഭ്യാസം, പ്രസാധനം, ചലച്ചിത്രം, നാടകം, ദളിത്, സ്ത്രീ, ചരിത്രം, രാഷ്ട്രീയം, മാധ്യമം, ഡിജിറ്റല്‍ മീഡിയ, പരസ്യം, വിദേശകാര്യം, യാത്ര തുടങ്ങി വിവിധ വിഭാഗങ്ങളിലായി വിവിധ സെഷനുകളില്‍ വിശകലന വിധേയമാക്കും. അമേരിക്കന്‍ എഴുത്തുകാരനും ഭാഷപണ്ഡിതനും നിരൂപകനുമായ നോംചോംസ്—കിയുമായി വീഡിയോ ഇന്റര്‍വ്യൂവും ഉണ്ടാവും. 'വിയോജിപ്പുകളില്ലെങ്കില്‍ ജനാധിപത്യവുമില്ല' എന്നതാണ് കെഎല്‍എഫ് മൂന്നാം പതിപ്പിന്റെ മുഖവാക്യം. അയര്‍ലണ്ടാണ് അതിഥി രാജ്യം.
Next Story

RELATED STORIES

Share it