kannur local

കലക്്ടറേറ്റില്‍ നിയമസഹായ കേന്ദ്രം തുടങ്ങി

കണ്ണൂര്‍: കലക്ടറേറ്റില്‍ നിയമസഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും നിയമപരമായ സംശയ നിവാരണത്തിനുള്ള സൗകര്യവും പൊതുജനങ്ങള്‍ക്ക് നിയമസഹായവും കേന്ദ്രത്തിലൂടെ ലഭിക്കും. കലക്ടറ്റേ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ആര്‍ രഘു ഉദ്ഘാടനം ചെയ്തു.
ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എഡിഎം ഇ മുഹമ്മദ് യൂസുഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ സി എം ഗോപിനാഥന്‍, ഷാമിന്‍ സെബാസ്റ്റ്യന്‍, എന്‍ റംല, കെ കെ അനില്‍കുമാര്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സി സുരേഷ്‌കുമാര്‍, കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. പി ടി രാജന്‍ സംസാരിച്ചു. തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിച്ചു. ആദ്യഘട്ടത്തില്‍ തിങ്കള്‍, വെള്ളി ദിവസങ്ങളിലായി ആഴചയില്‍ രണ്ട് ദിവസമാണ് നിയമസഹായ കേന്ദ്രം പ്രവര്‍ത്തിക്കുക.
Next Story

RELATED STORIES

Share it