kozhikode local

കലക്ടറേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു

കോഴിക്കോട്: പേരാമ്പ്രയില്‍ വൈറസ്ബാധ മൂലം മൂന്ന് പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അടിയന്തര യോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ,കൂടാതെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ), ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആയുര്‍വേദം) മേധാവികളും ജില്ലയിലെ സ്വകാര്യ ആശുപത്രി പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗത്തിലെ ഡോക്ടര്‍മാരും ജീവനക്കാരും ജില്ലാ ദുരന്തനിവാരണ അതോറിറ്റി, മെഡിക്കല്‍ കോളജ് അധികൃതര്‍, ആയുര്‍വേദ, ഹോമിയോ ഡിഎംഒമാര്‍ പങ്കെടുത്തു.
സഹോദരങ്ങളടക്കം മൂന്ന് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മരണ കാരണം വൈറസ് ആണെന്ന് സ്ഥിരീകരിച്ചെങ്കിലും ഏത് തരം വൈറസാണെന്ന് കൃത്യമായി തിരിച്ചറിയാത്ത സാഹചര്യത്തില്‍ രോഗത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം പനി ക്ലിനിക് ആരംഭിക്കാനും ഇത്തരം രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിന് പ്രത്യേകം വാര്‍ഡുകള്‍ തയ്യാറാക്കാനും രോഗ വ്യാപനം തടയുന്നതിനുമുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചു.ദേശീയതലത്തില്‍ ശ്രദ്ധിക്കുന്ന തരത്തിലുള്ള ഈ സാഹചര്യത്തില്‍ ചികില്‍സ സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളെന്ന വേര്‍തിരിവില്ലാതെ മുന്നോട്ട് പോകണമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് യോഗത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it