Pathanamthitta local

കലക്ടറേറ്റില്‍ അംഗപരിമിതര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും: വീണാ ജോര്‍ജ് എംഎല്‍എ

പത്തനംതിട്ട: കലക്ടറേറ്റില്‍ ഒട്ടും നടക്കുവാന്‍ സാധിക്കാത്ത അംഗപരിമിതരുടെ വീല്‍ചെയറുകള്‍ ഓഫിസുകള്‍ക്കുള്ളില്‍ പ്രവേശിക്കും വിധം റാംപ് സൗകര്യം ഏര്‍പ്പെടുത്തുമെന്നു വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തില്‍ നടന്ന നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണ പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ഇവിടെ എത്തുന്ന ജനങ്ങള്‍ക്കായി കുടിവെള്ള സൗകര്യവും അംഗപരിമിതര്‍ ഉള്‍പ്പടെയുള്ള പൊതുജനങ്ങള്‍ക്കായി കലക്ടറേറ്റില്‍ പ്രത്യേക സൗകര്യങ്ങളോടു കൂടിയ പൊതു ടൊയ്‌ലറ്റും സ്ഥാപിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യധാന്യ കിറ്റ് വിതരണം ഉദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, പത്തനംതിട്ട നഗരസഭാ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, പ്രതിപക്ഷ നേതാവ് വി മുരളീധരന്‍, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പല്‍ യൂനിറ്റ് വൈസ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് തെങ്ങുംതറയില്‍, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട യൂനിറ്റ് പ്രസിഡന്റ് അബ്ദുല്‍ റഹീം മാക്കാര്‍, കേരള ജനവേദി സംസ്ഥാന സെക്രട്ടറി ലൈലാ ബീവി, അനില്‍കുമാര്‍ ആര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it