ernakulam local

കലക്ടറേറ്റിനുള്ളില്‍ വിഷപാമ്പുകളുടെ വിളയാട്ടം;ജീവനക്കാര്‍ ഭയപ്പാടില്‍



കാക്കനാട്: കലക്ടറേറ്റിനുള്ളി ല്‍ വിഷപാമ്പുകളുടെ വിളയാട്ടം. ജീവനക്കാര്‍ ഭയപ്പാടില്‍. കലക്ടറേറ്റ് കെട്ടിട സമുച്ചയത്തിലെ പുതിയ ബ്ലോക്കില്‍ താഴത്തെ നിലയിലെ വരാന്തയില്‍ കൂടി ഇന്നലെ രാവിലെ ഉഗ്രവിഷമുള്ള ഇനത്തില്‍പ്പെട്ട പാമ്പ് ഇഴയുന്നതാണ് ജീവനക്കാര്‍ കണ്ടത്. കലക്ടറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി അടിച്ചു കൊല്ലുകയായിരുന്നു. ഇടക്കിടക്ക് സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പല ഓഫിസുകളിലും ഫയലുകള്‍ക്കിടയില്‍ വിഷപാമ്പുകള്‍, മരപ്പട്ടി, തൊരപ്പന്‍ തുടങ്ങിയ ജീവനക്കാരെ ഭയപ്പെടുത്തുന്ന ജന്തുക്കളുടെ താവളമായി ജില്ലാ കേന്ദ്രം മാറിയതായി ജീവനക്കാര്‍ അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് കെട്ടിടത്തിനു ചുറ്റും കാടുകളും, തുരുമ്പിച്ച വാഹനങ്ങളും തിങ്ങി കിടക്കുകയാണ്. ഉപയോഗ്യമല്ലാത്ത വാഹനങ്ങളുടെ ശവപറമ്പായി തീര്‍ന്നു.
Next Story

RELATED STORIES

Share it