kozhikode local

കലക്ടറുടെ ഉത്തരവു നടപ്പാക്കാന്‍ വില്ലേജ് ഉദ്യോഗസ്ഥരെത്തി ; വാഴയും കവുങ്ങും പിഴുതെടുത്ത് വയല്‍ പൂര്‍വസ്ഥിതിയിലാക്കി



പേരാമ്പ്ര: കായണ്ണ വില്ലേജ് പരിധിയില്‍ വരുന്ന ചെറുവത്ത് താഴ കോമത്ത് വയലില്‍ പാടശേഖരത്തില്‍ കവുങ്ങുകള്‍ വെച്ച് പിടിപ്പിച്ചതായി ജില്ലാ കലക്ടര്‍ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ കായണ്ണ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ വയലില്‍ കൃഷി ചെയ്ത രണ്ട് മാസം പ്രായമുളള വാഴകളും കവുങ്ങിന്‍ തൈകളും പിഴിതെടുത്ത് പൂര്‍വ്വസ്ഥിതിയിലാക്കി. രാവിലെ പത്ത് മണിക്ക് പോലീസ് സംരക്ഷണത്തില്‍ എത്തിയ റവന്യു ഉദ്യോഗസ്ഥര്‍ ഉത്തരവ് നടപ്പാക്കുകയാണുണ്ടായത്. പാടശേഖരങ്ങളില്‍ കവുങ്ങുകളും തെങ്ങും വെച്ചു പിടിപ്പിച്ചതായി പ്രകൃതിസംരക്ഷണ സമിതി എന്ന സംഘടന കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.രണ്ട് മാസം പ്രായമുളള വാഴകള്‍ പിഴുതുമാറ്റാന്‍ സമിതി അംഗങ്ങളും പ്രവര്‍ത്തകരും എത്തിയിരുന്നു. പേരാമ്പ്ര എസ്‌ഐ സജിത്തിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്ത് സംരക്ഷണത്തിനായി എത്തിയതോടെ സംഘര്‍ഷാന്തരീക്ഷമുണ്ടായി. കോലിയത്ത് മജീദ് മാസ്റ്ററുടെ ഉടമസ്ഥതയിലുളള 45 സെന്റ് സ്ഥലമാണ് പുര്‍വ്വസ്ഥിതിയിലാക്കാന്‍ കലക്ടര്‍ ഉത്തരവിട്ടത്. ഇവിടെ കൃഷിയിറക്കിയ പുതുക്കുടി രാമന്‍ നായര്‍(75) ഈ സമയം തളര്‍ന്നുവീഴുകയും ഉടനെ പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കലകടറുടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സമിതിയുടെ നേതൃത്വത്തില്‍ കായണ്ണ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it