thrissur local

കലകളുടെ കളിയാട്ടത്തിന് ഇന്ന് കൊടിയിറക്കം;എല്‍എഫ് മമ്മിയൂര്‍ കുതിപ്പ് തുടരുന്നു

ചാവക്കാട്: കലകളുടെ കളിയാട്ടത്തിന് ചാവക്കാട്ട് ഇന്ന് കൊടിയിറങ്ങും. ചാവക്കാടിന് ഉല്‍സവഛായ പകര്‍ന്ന ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം അവസാന ദിവസത്തേക്ക് കടന്നതോടെ എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ എല്‍എഫ്‌സിജിഎച്ച്എസ്എസ് മമ്മിയൂരിന്റെ കുതിപ്പ്. എല്‍പിയില്‍ 43ഉം യുപിയില്‍ 41ഉം എച്എസില്‍ 89ഉം എച്ച്എസ്എസില്‍ 92 പോയന്റുമാണ് മമ്മിയൂരിനുള്ളത്. എച്ച്എസ്എസ് വിഭാഗത്തില്‍ 84 പോയന്റ് നേടിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്്കൂളും എച്ച്എസ് വിഭാഗത്തില്‍ 84 പോയന്റും യുപി വിഭാഗത്തില്‍ 39 പോയന്റും നേടി ആതിഥേയരായ എംആര്‍ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്്കൂളും എല്‍പി വിഭാഗത്തില്‍ 42 പോയന്റ് നേടിയ ബിസി എല്‍പി സ്‌കൂള്‍ കോട്ടപ്പടിയും രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം ദിനം വേദി ഒന്നില്‍ മണവാട്ടിമാരും തോഴികളും ഇശലുകള്‍കൊണ്ട് പുളകം ചാര്‍ത്തിയപ്പോള്‍ സാക്ഷികളാകാന്‍ സദസ്സ് നിറഞ്ഞു കവിഞ്ഞു. നാടോടിനൃത്ത മല്‍സരവേദിയിലും കാഴ്ചക്കാരുടെ പ്രവാഹമായിരുന്നു. വേദി ആറില്‍ അരങ്ങേറിയ മോണോആക്ട്, മിമിക്രി ആസ്വദിക്കാന്‍ എന്നിവ ആസ്വദിക്കാനും സദസ്സ് തിങ്ങി നിറഞ്ഞിരുന്നു. വട്ടപ്പാട്ട്, കോല്‍ക്കളി, അറബനമുട്ട്, ദഫ്മുട്ട് എന്നിവയയും മൂന്നാം ദിനത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു. മേള ഇന്ന് കൊടിയിറങ്ങും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അനീഷ് ചാക്കോ ഉദ്ഘാടനം ചെയ്യും. സിനിമാ താരങ്ങളായ ശിവാജി ഗുരുവായൂര്‍, സന്തോഷ് മുഖ്യാതിഥികളാവും.
Next Story

RELATED STORIES

Share it