Flash News

കറുത്ത വര്‍ഗക്കാരന്റെ രൂപത്തിലെത്തിയ ഗ്രിസ്മാന് പൊങ്കാലയിട്ട് ആരാധകര്‍

കറുത്ത വര്‍ഗക്കാരന്റെ രൂപത്തിലെത്തിയ ഗ്രിസ്മാന് പൊങ്കാലയിട്ട് ആരാധകര്‍
X

മാഡ്രിഡ്: കറുത്തവര്‍ഗ്ഗക്കാരന്റെ വേഷ വിധാനത്തില്‍ ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത ഫ്രഞ്ച് ഫുട്‌ബോള്‍ താരം അന്റോണിയോ ഗ്രിസ്മാനെതിരേ പ്രതിഷേധം. ഹാര്‍ലം ഗ്ലോബെറ്റ്രോട്ടേഴ്‌സ് ക്ലബ്ബിന് വേണ്ടി  ഞായറാഴ്ച രാത്രിയിലെ പാര്‍ട്ടിയിലാണ് താരം 80 കളിലെ തീം പ്രച്ഛന്നവേഷത്തില്‍ അവതരിച്ചത്. പിന്നീട് ഇത് തന്റെ ട്വിറ്ററില്‍ ഗ്രിസ്മാന്‍ പോസ്റ്റ് ചെയ്തതോടെ താരത്തിനെതിരേ വന്‍ പ്രതിഷേധം ഉയരുകയായിരുന്നു. തന്റെ ദേഹത്ത് ഗ്രിസ്മാന്‍ തന്നെ കറുത്ത ചായം പൂശി ഒരു എന്‍ ബി എ കളിക്കാരന്റെ വേഷം ധരിച്ചതാണ് വംശീയപരമായ വിവാദങ്ങള്‍ക്ക് ഇടയായത്. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ആരാധകരോട് മാപ്പ് പറഞ്ഞ ഗ്രിസ്മാന്‍ ഫോട്ടോ നീക്കം ചെയ്യുകയും ചെയ്തു.
Next Story

RELATED STORIES

Share it