World

കറുത്തവര്‍ഗക്കാര്‍ക്ക് ഉടമസ്ഥാവകാശം: വെള്ളക്കാര്‍ പ്രക്ഷോഭത്തില്‍

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ എണ്ണക്കമ്പനി ഉടമസ്ഥാവകാശത്തില്‍ കറുത്തവര്‍ഗക്കാരായ തൊഴിലാളികള്‍ക്ക് പങ്കാളിത്തം നല്‍കുന്നതിനെതിരേ വെള്ളക്കാരായ തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍. പ്രമുഖ ഇന്ധന വിതരണക്കാരായ സസോള്‍ കമ്പനിയുടെ സെകുന്ദ പ്ലാന്റിലാണ് കറുത്ത വര്‍ഗക്കാരായ തൊഴിലാളികള്‍ക്ക് പങ്കാളിത്തം നല്‍കാന്‍ തീരുമാനിച്ചത്. കറുത്തവര്‍ഗക്കാരെ സാമ്പത്തികമായി ശക്തമാക്കുന്ന നയം അനുസരിച്ചായിരുന്നു നടപടി. 25 ശതമാനമാണു സസോള്‍ കമ്പനി കറുത്ത വംശജര്‍ക്ക് ഉടമസ്ഥാവകാശം നല്‍കിയത്. 26000 തൊഴിലാളികളാണ് സസോളിലുള്ളത്. ഇതില്‍ 830 പേര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it