കറുത്തവര്‍ഗക്കാരെ അപമാനിച്ച് ചൈനീസ് പരസ്യം

ബെയ്ജിങ്: കറുത്തവര്‍ഗക്കാരെ അപമാനിക്കുന്ന തരത്തിലുള്ള ചൈനീസ് പരസ്യത്തിനെതിരേ വ്യാപക വിമര്‍ശനം. ഒരു കറുത്ത വര്‍ഗക്കാരനെ വാഷിങ് മെഷീനിലിട്ട് വെളുത്ത ഏഷ്യന്‍ വംശജനാക്കി തിരിച്ചെടുക്കുന്നത് ചിത്രീകരിച്ച ക്വിയോബി എന്ന ഡിറ്റര്‍ജെന്റിന്റെ പരസ്യമാണ് വംശീയതയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടത്. ചൈനക്കാര്‍ കറുത്ത വര്‍ഗക്കാര്‍ക്കു നേര്‍ക്ക് പുലര്‍ത്തുന്ന വംശീയ നിലപാടാണ് പുതിയ പരസ്യത്തിലൂടെ വ്യക്തമാവുന്നതെന്ന് സാമൂഹികമാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ പറയുന്നു.
Next Story

RELATED STORIES

Share it