Flash News

കറന്‍സി നിരോധനം : ടൂറിസം മേഖലയില്‍ ഗുരുതര പ്രത്യാഘാതം



തിരുവനന്തപുരം: കറന്‍സി നിരോധനം ടൂറിസം മേഖലയില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മുന്‍കൂര്‍ ബുക്കിങില്‍ 25 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായി. വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ 15 മുതല്‍ 20 ശതമാനം വരെയും ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ 20 മുതല്‍ 40 ശതമാനം വരെയും കുറവുണ്ടായി. ഹോട്ടലുകളുടെ ഫുഡ് ആന്റ്  ബിവറേജസ് വില്‍പന 20 മുതല്‍ 25 ശതമാനം വരെ ഇടിഞ്ഞു. കോണ്‍ഫറന്‍സുകള്‍, മീറ്റിങുകള്‍, സാഹസിക ടൂറിസം എന്നിവയെയും നോട്ടുനിരോധനം ബാധിച്ചു. മദ്യവില്‍പന നിയന്ത്രണങ്ങള്‍ മൂലം 22 ബിയര്‍ പാര്‍ലറുകള്‍ അടച്ചുപൂട്ടി. ഇതുമൂലം 58.02 കോടി നഷ്ടമുണ്ടായെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it