Flash News

കര്‍ഷക സമരം : മന്ത്രിസഭായോഗം ശിവസേന ബഹിഷ്‌കരിച്ചു



മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭായോഗം ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന ബഹിഷ്‌കരിച്ചു. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാഷ്ട്രീയം കളിക്കുന്നതിനാലാണ് മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്പോര് രൂക്ഷമായി. യഥാര്‍ഥ കര്‍ഷക നേതാക്കളോട് മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാവൂ എന്ന സര്‍ക്കാരിന്റെ പ്രസ്താവനയെ ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ പരിഹസിച്ചു. ആരാണ് യഥാര്‍ഥ കര്‍ഷകരെന്നും മന്ത്രിസഭയില്‍ ആ കര്‍ഷകരുണ്ടോ എന്നും ശിവസേനാ മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലില്‍ അദ്ദേഹം ചോദിച്ചു. മന്ത്രിമാര്‍ മുഖ്യമന്ത്രിയില്‍ നിന്നും അനുവാദം വാങ്ങി പങ്കെടുക്കാതിരുന്നതാണെന്നും ധനമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it