Flash News

കര്‍ഷക ജാഥക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണ;ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സഭ ബഹിഷ്‌കരിക്കുമെന്ന് ശിവസേന

കര്‍ഷക ജാഥക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണ;ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സഭ ബഹിഷ്‌കരിക്കുമെന്ന് ശിവസേന
X
മുംബൈ: കാര്‍ഷിക പ്രതിസന്ധികള്‍ പരിഹരിക്കാത്ത ബിജെപി സര്‍ക്കാരിനെതിരേ അഖിലേന്ത്യാ  കിസാന്‍ സഭ നടത്തുന്ന 30,000 കര്‍ഷകരുടെ കാല്‍നട റാലിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണ.  ഇത് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മാത്രം പ്രശ്‌നമല്ലെന്നും ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകരുടെയും പ്രശ്‌നമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.



അതേസമയം, കര്‍ഷക സമരം ബിജെപി സര്‍ക്കാരിനെ തകര്‍ക്കുമെന്ന് ശിവസേന പ്രതികരിച്ചു. മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശിവസേനയുടെ രൂക്ഷവിമര്‍ശനം. ലോങ്ങ് മാര്‍ച്ചിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മഹാരാഷ്ട്ര നിയമസഭ ബഹിഷ്‌ക്കരിക്കുമെന്നും ശിവസേന പ്രഖ്യാപിച്ചു. ഇന്നലെ സമര കേന്ദ്രത്തിലെത്തി മന്ത്രിസഭയിലെ ശിവസേന പ്രതിനിധി കിസാന്‍സഭ നേതൃത്വത്തെ ഐക്യദാര്‍ഢ്യമറിയിച്ചിരുന്നു.കര്‍ഷക സമരത്തിന് പിന്തുണയും ആള്‍ബലവും ഏറിയതോടെ കിസാന്‍ സഭ നേതാക്കളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്.ഉച്ചക്ക് ഒരു മണിക്ക് കര്‍ഷകരുമായി കൂടികാഴ്ച നടത്തുമെന്ന് ഫട്‌നാവിസ് വ്യക്തമാക്കിയിട്ടുണ്ട്.അഞ്ചു ദിവസമെടുത്ത് നാസിക്കില്‍നിന്ന് 180ലേറെ കിലോമീറ്റര്‍ നടന്നാണ് ഞായറാഴ്ച വൈകീട്ടോടെ കര്‍ഷകര്‍ മുംബൈയില്‍ എത്തിയത്.  കാര്‍ഷിക കടം എഴുതിത്തള്ളുക, വനഭൂമി കര്‍ഷകര്‍ക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കിസാന്‍ സഭയുടെ റാലി.
Next Story

RELATED STORIES

Share it