Flash News

വില്ലേജ് ഓഫീസിലെ കര്‍ഷക ആത്മഹത്യ;വില്ലേജ് ഓഫീസര്‍ക്കും അസിസ്റ്റന്റിനും സസ്‌പെന്‍ഷന്‍

വില്ലേജ് ഓഫീസിലെ കര്‍ഷക ആത്മഹത്യ;വില്ലേജ് ഓഫീസര്‍ക്കും അസിസ്റ്റന്റിനും സസ്‌പെന്‍ഷന്‍
X


കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്കും അസിസ്റ്റന്റിനും സസ്‌പെന്‍ഷന്‍. വില്ലേജ് ഓഫീസര്‍ സണ്ണി, അസിസ്റ്റന്റ്  സിരീഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് ജില്ലാ കലക്ടര്‍ യുവി ജോസാണ് ഇയാളെ സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ ആരോപണവിധേയരായ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തിയ ശേഷം നടപടിയെടുക്കുമെന്നും മരിച്ച കര്‍ഷകന്റെ ഭൂമിയുടെ കരം ഇന്ന് തന്നെ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ചക്കിട്ടപ്പാറ കാട്ടിക്കുളം കാവില്‍ പുരയിടത്തില്‍ ജോയി(57)ആണ് കഴിഞ്ഞ ദിവസം രാത്രി ചെമ്പനോടതാഴത്ത് അങ്ങാടിയിലുള്ള വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ചത്. കൈവശ ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ. ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് നേരത്തെ ജോയിയും കുടുംബവും വില്ലേജ് ഓഫീസിന് മുന്നില്‍ നിരാഹാരസമരം നടത്തിയിരുന്നു. കൊയിലാണ്ടി തഹസില്‍ദാര്‍ ഇടപെട്ടാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍ വീണ്ടും വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ ജോയിയുടെ നികുതി സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it