Alappuzha local

കര്‍ഷക അവാര്‍ഡ് ജേതാവിന്റെ കൃഷി നശിപ്പിച്ചു

പൂച്ചാക്കല്‍: വാഴകള്‍ സാമുഹിക വിരുദ്ധര്‍ വെട്ടി നശിപ്പിച്ചു. അരൂക്കുറ്റി പഞ്ചായത്ത് പടിഞ്ഞാറെ കളത്തെഴുത്ത് പി എം മജീദിന്റ നദ്‌വത്ത് നഗര്‍ മണിയമ്പള്ളി പാലത്തിന് സമീപത്തെ രണ്ട് ഏക്കറിലെ  തോട്ടത്തിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്.
വടുതല ജമാഅത്ത് ഹയര്‍ സെക്കന്റഡറി സ്‌കൂളിലെ ജീവനക്കാരനാണ് മജീദ്. ഇന്നലെ രാവിലെ കൃഷിയിടത്തിലെത്തിയപ്പോഴാണ് നൂറോളം വാഴക്കള്‍ നശിപ്പിച്ച നിലയില്‍ കണ്ടത്. ഈ വര്‍ഷത്തെ അരൂക്കുറ്റി പഞ്ചായത്തിലെ മികച്ച വാഴ കര്‍ഷകനുള്ള അവാര്‍ഡ് മജീദിനായിരുന്നു.
Next Story

RELATED STORIES

Share it