palakkad local

കര്‍ഷകര്‍ ചിറ്റൂര്‍പുഴ പദ്ധതി ഓഫിസ് ഉപരോധിച്ചു

ചിറ്റൂര്‍: പെരുവെമ്പ് പഞ്ചായത്തിലെ കര്‍ഷകര്‍ ചിറ്റൂര്‍ പുഴ പദ്ധതി ഓഫിസ് ഉപരോധിച്ചു. ബുധനാഴ്ച്ച കാലത്ത് 10 ഓടെയാണ് ചിറ്റൂര്‍ പുഴ പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ കര്‍ഷകര്‍ ഉപരോധിച്ചത്. കാര്‍ഷികാവശ്യങ്ങള്‍ക്കായുള്ള ജലവിതരണത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് കര്‍ഷകര്‍ ഉപരോധസമരം നടത്തിയത്. ആഴ്ചകളായി കനാല്‍ വെള്ളം ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇതുമൂലം 300 ഹെക്ടറിലധികം നെല്‍ക്കൃഷി ഉണങ്ങി നശിയ്ക്കുകയാണ്. ചിറ്റൂര്‍ പുഴ പദ്ധതിയുടെ വാലറ്റ പ്രദേശങ്ങളായ പെരുവെമ്പ്, ഓലശ്ശേരി ഭാഗങ്ങളില്‍ കൃഷിയാവശ്യത്തിന് വെള്ളമെത്തുന്നില്ലെന്നത് മാസങ്ങളായുള്ള പരാതിയാണ്. ഓരോമാസവും കൃത്യമായ ഇടവേളകളിലായി നാല് മുതല്‍ ആറ് ദിവസങ്ങളില്‍ ഓരോ പ്രദേശങ്ങളിലേക്കും ജലവിതരണം നടത്തണമെന്ന് കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു മാസത്തിലേറെയായി ജലവിതരണം നടക്കാത്തതിനെത്തുടര്‍ന്നാണ് കര്‍ഷകര്‍ ഉപരോധസമരം നടത്തിയത്. പെരുവെബ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു, ശിവരാമന്‍, സി കൃഷ്ണന്‍കുട്ടി, മോഹനന്‍, അയ്യപ്പന്‍, കൃഷ്ണന്‍  നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്.
Next Story

RELATED STORIES

Share it