wayanad local

കര്‍ഷകര്‍ക്ക് അവസരമൊരുക്കി നബാര്‍ഡ്; ശില്‍പശാല നടത്തികല്‍

പ്പറ്റ: കുരുമുളകിന് നല്ല വിലയും വിപണിയും ഒരുക്കുന്നതിന് കര്‍ഷകരെ സഹായിക്കാന്‍ നബാര്‍ഡ് ശ്രമം തുടങ്ങി. ഇതിന്റെ ആദ്യപടിയായി കര്‍ഷകനും വിപണിയും എന്ന വിഷയത്തില്‍ എന്‍സിഡിഎക്‌സുമായി ചേര്‍ന്നു കല്‍പ്പറ്റയില്‍ ശില്‍പശാല നടത്തി. വ്യാപാരം ഇലക്ട്രോണിക് രീതിയിലായതിനാല്‍ കര്‍ഷകര്‍ക്ക്  പരിശീലനം ആവശ്യമാണ്. നബാര്‍ഡിനു കീഴില്‍ രൂപീകരിച്ച 13 ഉല്‍പാദക കമ്പനികള്‍ വഴിയായിരിക്കും ആദ്യഘട്ടത്തില്‍ രജിസ്‌ട്രേഷനും വിപണനവും. മൊത്തക്കച്ചവടത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിനാണ് ഉല്‍പാദക കമ്പനികള്‍ നേതൃത്വം വഹിക്കുന്നത്. കുരുമുളകിന്റെ ഗുണനിലവാരം, വിപണി സാധ്യതകള്‍, വില തുടങ്ങിയവയില്‍ കര്‍ഷകന് സഹായകരമായ തരത്തില്‍ ഇടപെടല്‍ നടത്തുന്നതിന് ഉല്‍പാദക കമ്പനികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. എല്ലാം ഇലക്ട്രോണിക് രീതിയില്‍ ആയതിനാല്‍ കച്ചവടത്തില്‍ വിശ്വാസ്യതയും സൂഷ്മതയും ഉണ്ടായിരിക്കുമെന്നതാണ് പ്രത്യേകത. വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ കുരുമുളക് ഉല്‍പാദനം വര്‍ധിച്ചുവരുന്നുണ്ട്. ലോക വിപണിയില്‍ ഇപ്പോഴും മലബാര്‍ കുരുമുളകിന് നല്ല ഡിമാന്‍ഡുണ്ട്. കൂടാതെ ആഭ്യന്തര ഉപഭോഗം കൂടിവരുന്നതിനാല്‍ ഇനിയും ആവശ്യം വര്‍ധിക്കാനാണ് സാധ്യതയെന്നു എന്‍സിഡിഎക്‌സ് സീനിയര്‍ മാനേജര്‍ ബേബി ചെറുമുള പറഞ്ഞു. ലോകത്ത് പ്രതിദിനം ആയിരം ടണ്‍ കുരുമുളക് ഉപഭോഗമുണ്ട്. ഈ സാഹചര്യത്തില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറാവണം. ചെറുകിട വ്യാപാര മേഖലയില്‍ കര്‍ഷകന് സ്വാധീനമുണ്ടാവുന്ന തരത്തില്‍ അവരെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നു നബാര്‍ഡ് എജിഎം എന്‍ എസ് സജികുമാര്‍ പറഞ്ഞു. ഗുണനിലവാരമുള്ള കുരുമുളകിന് പരമാവധി ഉയര്‍ന്ന വില ലഭ്യമാക്കുന്നതിന് ഉല്‍പാദക കമ്പനികളുമായി ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും. കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാല ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് ജലദൂത് ജലസംരംക്ഷണ ബോധവല്‍ക്കരണ യജ്ഞത്തിന്റെ ഭാഗമായി തയ്യാറാക്കിയ പഠന റിപോര്‍ട്ടും കലക്ടര്‍ പ്രകാശനം ചെയ്തു. എന്‍സിഡിഎക്‌സ് വൈസ് പ്രസിഡന്റ് തരുണ്‍ കട്ടോച്ച് മുഖ്യപ്രഭാഷണം നടത്തി. എന്‍ എസ് സജികുമാര്‍, ബിജു ഗോപിനാഥ് സംസാരിച്ചു.
Next Story

RELATED STORIES

Share it