Idukki local

കര്‍ഷകര്‍ക്കു ഗുണം ചെയ്യാതെ മഞ്ഞള്‍

ഇടുക്കി: ഉയര്‍ന്ന ഗുണനിലവാരം കൊണ്ട് പ്രശസ്തി നേടിയ ഇടുക്കിയിലെ മഞ്ഞളിനു മുല്യത്തിനൊത്ത വില ലഭിക്കുന്നില്ല. ഇതോടെ മഞ്ഞള്‍ കൃഷികൊണ്ട് ഗുണം കിട്ടാത്ത നിലയിലാണ് കര്‍ഷകര്‍. എണ്ണയുടെ അളവ് കൂടുതലുണ്ടായിരുന്നത് കൊണ്ടാണ് ഹൈറേഞ്ചില്‍ ഉല്‍പാദിപ്പിച്ചിരുന്ന മഞ്ഞളിന് വില കൂടുതല്‍ ലഭിച്ചിരുന്നത്.
എന്നാല്‍ കുറെ വര്‍ഷങ്ങളായി എടുക്കാനാളില്ലാത്തതിനാല്‍ ഹൈറേഞ്ചിലെ മഞ്ഞളിന്റെ മാറ്റ് കുറഞ്ഞു. ഉണങ്ങിയ മഞ്ഞള്‍ കിലോയ്ക്ക് 100 രൂപയും പച്ച മഞ്ഞളിന് 12 മുതല്‍ 15 രൂപ വരെയുമാണ് ഇപ്പോഴത്തെ വില. അഞ്ച് വര്‍ഷം മുന്‍പ് വരെ ഉണങ്ങിയ മഞ്ഞളിന് 200 രൂപ വരെ വിലയുണ്ടായിരുന്നു.
എണ്ണമയം കുറഞ്ഞ തമിഴ്‌നാട് മഞ്ഞള്‍ ഇതിന്റെ പകുതി വിലയ്ക്ക് ലഭിക്കുമെന്നതിനാലാണ് ഇടുക്കിയിലെ മഞ്ഞളിന്റെ പേരും പെരുമയും നഷ്ടമാവാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
സൗന്ദര്യ വര്‍ധക വസ്തുക്കളുടെ നിര്‍മാണത്തിന് കൃത്രിമ രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ മഞ്ഞളിന്റെ ഡിമാന്‍ഡ് നഷ്ടപ്പെട്ടു.
തമിഴ്‌നാട്ടില്‍ നിന്നുള്ള വില കുറഞ്ഞ മഞ്ഞളാണ് പൊടി നിര്‍മാണത്തിനും വ്യാപകമായി ഉപയോഗിക്കുന്നത്. വില കുറഞ്ഞതോടെ മലയോരങ്ങളില്‍ നിന്നും മഞ്ഞള്‍ കൃഷിയും അപ്രത്യക്ഷമായി. മഞ്ഞള്‍ കൃഷിക്ക് പറ്റിയ കാലാവസ്ഥയും മണ്ണുമാണ് ഹൈറേ!ഞ്ചിലെങ്കിലും വ്യവസായിക അടിസ്ഥാനത്തില്‍ മഞ്ഞള്‍ കൃഷി ചെയ്യാന്‍ ആരും തയ്യാറാവുന്നില്ല.
Next Story

RELATED STORIES

Share it