കര്‍ഷകരെ ജയിലിലടയ്ക്കാന്‍ നീക്കം; യുഎസില്‍ വനംവകുപ്പ് ഓഫിസ് കൈയേറി

വാഷിങ്ടണ്‍: യുഎസിലെ ഒറിഗോണില്‍ കര്‍ഷകരായ പിതാവിനെയും മകനെയും ജയിലിലടയ്ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് വനംവകുപ്പ് ഓഫിസ് കൈയേറി. കര്‍ഷകനായ ദ്വിഗ്റ്റ് ഹാമ്മണ്ടിനെയും മകന്‍ സ്റ്റീവനെയും തീവയ്പു കേസില്‍ ജയിലിലടയ്ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ വനംവകുപ്പ് ഓഫിസ് കൈയേറിയത്. ഒറിഗോണിലെ മാല്‍ഹ്യുര്‍ ദേശീയ വന്യജീവി സങ്കേതത്തിനടുത്താണു സംഭവം.
വന്യജീവി സങ്കേതത്തിനടുത്ത ഭൂമിയില്‍ തീ വച്ചെന്നാണ് ഇവര്‍ക്കെതിരായ കേസ്. കൃഷിയിടത്തോടു ചേര്‍ന്ന കാടു നശിപ്പിക്കാനും കൃഷിഭൂമി വന്യജീവികളുടെ ശല്യത്തില്‍ നിന്നു സംരക്ഷിക്കാനുമാണ് തീവച്ചതെന്നാണ് ഇവരുടെ വാദം.
Next Story

RELATED STORIES

Share it