kozhikode local

കര്‍ഷകരെ കള്ളക്കേസുകളില്‍ കുടുക്കുന്ന വനംവകുപ്പിനെതിരേ പ്രക്ഷോഭം വ്യാപിപ്പിക്കും: ഇന്‍ഫാം

കോഴിക്കോട്: കേരളം മുഴുവന്‍ പ്രകൃതി ദുരന്തത്തിന്റെ ആഘാതത്തില്‍ വിറങ്ങലിച്ചു നി ല്‍ക്കുകയും കാര്‍ഷിക മേഖല തകര്‍ന്നടിയുകയും ചെയ്തിരിക്കുമ്പോള്‍ കര്‍ഷകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച വനം വകുപ്പ് നടപടി കിരാതമാണെന്നും കര്‍ഷക പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റ് റബര്‍ തോട്ടത്തില്‍ കാട്ടു പോത്തിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടതിന്റെ പേരില്‍ തയ്യില്‍ ജയ്‌മോന്‍ എന്ന കര്‍ഷകനെ ജയിലിലടച്ച് പീഡിപ്പിച്ചു. തയ്യില്‍ കുടുംബാംഗങ്ങളും വിവിധ കര്‍ഷക സംഘടനകളും നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് കേരളത്തിലെ വിവിധ കര്‍ഷക സംഘടനകള്‍ പിന്തുണയ്ക്കുമെന്നും കള്ളക്കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കുന്നില്ലെങ്കില്‍ കര്‍ഷക പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it