Flash News

കര്‍ഷകരുടെ ഭാരത് ബന്ദ് ഇന്ന്‌

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തിലുള്ള കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന്. എംഎസ് സ്വാമിനാഥന്‍ റിപോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക കടം എഴുതിത്തള്ളുക, വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഈ മാസം 1 മുതലാണ് കര്‍ഷക സംഘടനകള്‍ സമരം ആരംഭിച്ചത്. 10 ദിവസം നീളുന്ന സമരത്തിന്റെ അവസാന ദിനമാണ് ഇന്ന്.
അതേസമയം, കേരളത്തില്‍ ബന്ദ് ഉണ്ടാവില്ല. പകരം കരിദിനം ആചരിക്കുമെന്ന് കിസാന്‍ മഹാസംഘിന്റെ സംസ്ഥാന ഘടകം അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സഹകരിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
സമരത്തിലുള്ള കര്‍ഷകരുമായി സംസാരിക്കാന്‍ പോലും മോദി സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് രാഷ്ട്രീയ സ്വാഭിമാന്‍ ആന്ദോളന്‍ നേതാവ് ബാസവ രാജ് പാട്ടീല്‍ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, ഇന്നത്തെ ബന്ദിനുശേഷം വിളവെടുപ്പ് അടക്കമുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടു ണ്ട്.
Next Story

RELATED STORIES

Share it