palakkad local

കര്‍ഷകരില്‍ നിന്ന് നെല്ല് ശേഖരിച്ച് ഉപഭോക്താവിന് നേരിട്ട് അരിയെത്തിക്കാന്‍ ആം ആദ്മി



പാലക്കാട്: കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ല് അരിയാക്കി ഉപഭോക്താവിലേക്ക് നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് ആം ആദ്മി തുടക്കം കുറിച്ചു. ഒന്നാം ഘട്ടമായി വിളയോടിയില്‍ നടന്ന ചടങ്ങില്‍ ദേശീയ കര്‍ഷക സമാജത്തില്‍ നിന്നും നെല്ല് ശേഖരിച്ചു. ആദ്യ വിതരണോദ്ഘാടനം ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ നിര്‍വഹിച്ചു. നെല്ലിന് സര്‍ക്കാര്‍ നിശ്ചയിച്ച തുക ഒരു കിലോയ്ക്ക് 23.30 പൈസയാണ്. എന്നാല്‍ ഈ വിലയ്ക്ക് പോലും സമയത്തിന് നെല്ല് ഏറ്റെടുത്തില്ല. ഈ സാഹചര്യത്തിലാണ് കിലോക്ക് 25 രൂപ നല്‍കി ആം ആദ്മി നെല്ല് സംഭരണമാരംഭിച്ചത്. ഇത് അരിയാക്കി ആം ആദ്മി വോളന്റിയര്‍ വഴി വിതരണം ചെയ്യും. പദ്ധതി കുട്ടനാട്ടിലേക്കും കേരളത്തിലെ മറ്റ് നെല്ലുല്‍പാദന കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവും കര്‍ഷകരുടെ നിലനില്‍പ്പും ഈ പ്രയത്‌നത്തിലൂടെ സംരക്ഷിക്കപെടുമെന്നും മുഴുവന്‍ മലയാളികളുടെയും പങ്കാളിത്തം ഉണ്ടാവുമെന്നും സി ആര്‍ നീലകണ്ഠന്‍ അഭിപ്രായപെട്ടു.
Next Story

RELATED STORIES

Share it