Flash News

കര്‍ഷകന്‍ ജീവനൊടുക്കി ; മുഖ്യമന്ത്രി വരുന്നതുവരെ സംസ്‌കരിക്കരുതെന്ന് ആത്മഹത്യാകുറിപ്പ്



പൂനെ: മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭം രൂക്ഷമായിരിക്കെ ഷോലാപൂര്‍ ജില്ലയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മുഖ്യമന്ത്രി പ്രദേശത്തെ കര്‍ഷകരെ കണ്ട് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ തന്റെ ശരീരം ദഹിപ്പിക്കരുതെന്ന് ആത്മഹത്യാകുറിപ്പിലുണ്ട്. വീറ്റ് ഗ്രാമത്തിലെ ധനാജി ജാദവ് (45) ആണ് വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്തത്. ധനാജി ജാദവ് തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി എഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എത്തി കര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളു—ന്നതുവരെ സംസ്‌കാരം നടത്തരുതെന്ന് പറയുന്നത്. ജില്ലാകലക്ടര്‍ രാജേന്ദ്ര ഭോസ്്്‌ലെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഷോലാപൂരിന്റെ ചുമതലയുള്ള മന്ത്രി വിജയ് ദേശ്മുഖ് ഗ്രാമത്തിലെത്തി. 60,000 രൂപയുടെ കടം ധനാജി ജാദവിനുണ്ടായിരുന്നു. കൂടാതെ സ്വകാര്യ വ്യക്തികളില്‍നിന്നും പണം വാങ്ങിയിരുന്നു. കര്‍ഷകരുടെ കടം ഒക്ടോബര്‍ 31ഓടെ തള്ളാം എന്ന് മുഖ്യമന്ത്രിയുടെ വാഗ്ദാനം കര്‍ഷകര്‍ കണക്കെടുത്തിട്ടില്ല. അവര്‍ പ്രക്ഷോഭം തുടരുകയാണ്. കര്‍ഷകന്റെ ആത്മഹത്യ അറിഞ്ഞതോടെ കര്‍ഷക സംഘടനകള്‍ റോഡുകള്‍ തടഞ്ഞു.
Next Story

RELATED STORIES

Share it