Flash News

കര്‍ഷകന്റെ ആത്മഹത്യ: ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു



കോഴിക്കോട്്്: കൈവശഭൂമിക്ക് കരം സ്വീകരിക്കാത്തതില്‍ മനം നൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് ചക്കിട്ടപ്പാറ കാട്ടിക്കുളം കാവില്‍ പുരയിടത്തില്‍ ജോയി വില്ലേജ് ഓഫിസലെ ഗ്രില്ലില്‍ തൂങ്ങിമരിച്ചതായി വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് കമ്മീഷന്‍ കേസെടുത്തത്. സംഭവത്തില്‍  ജില്ലാ കളക്ടറില്‍നിന്നും ജില്ലാ പോലിസ് മേധാവിയില്‍ (റൂറല്‍)നിന്നും കമ്മീഷന്‍ റിപോര്‍ട്ട് തേടി.
Next Story

RELATED STORIES

Share it