കര്‍ശന നടപടി വേണം: വിഎസ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസനു നേരെയുണ്ടായ കൈയേറ്റത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അപലപിച്ചു. ഏതെങ്കിലും വ്യക്തികളെ ആക്രമിച്ചുകൊണ്ടല്ല, ഒരു നയത്തെ എതിര്‍ക്കേണ്ടത്. ഇത്തരം കൈയേറ്റത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്റെ മേല്‍ കരിഓയില്‍ ഒഴിച്ച കെഎസ്‌യുക്കാര്‍ക്കെതിരേയുള്ള കേസ് പിന്‍വലിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്, ടി പി ശ്രീനിവാസനു നേരെയുള്ള അതിക്രമത്തെ അപലപിക്കാന്‍ ധാര്‍മികമായി ഒരവകാശവുമില്ലെന്നും വിഎസ് അച്യുതാനന്ദന്‍പറഞ്ഞു.
Next Story

RELATED STORIES

Share it