malappuram local

കര്‍മനിരതരായി നന്നംമുക്ക് ഹരിത കര്‍മ സേന

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തില്‍ ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനം മാതൃകയാവുന്നു. ഗ്രാമപ്പഞ്ചായത്തിന്റെ ശുചിത്വം മഹത്വം സുജീവിതം പദ്ധതി പ്രകാരം അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവുമാണു മാതൃകാപരമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
ഗ്രാമപ്പഞ്ചായത്തിലെ വീടുകള്‍ കയറി പ്ലാസ്റ്റിക് കവറുകള്‍ ശേഖരിച്ച് പഞ്ചായത്ത് ഓഫിസിനു സമീപത്ത് എത്തിച്ച് വേര്‍തിരിച്ചു സംസ്‌കരണത്തിനായി ക്ലീന്‍ കേരള കമ്പിനിക്കു കൈമാറുകയാണു ചെയ്യുന്നത്. ഹരിത കേരള മിഷനും ഗ്രാമപ്പഞ്ചായത്തും സംയുക്തമായാണ് ഹരിത ക ര്‍മ സേനയുടെ സഹായത്തോടെ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്നത്.
ഓരോ വാര്‍ഡുകളിലേയും വീടുകള്‍ കയറി പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുമ്പോള്‍ പാട്ടപെറുക്കികളെന്ന് പലരും കളിയാക്കുന്നുണ്ടങ്കിലും നാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കി സുന്ദരമായൊരു നാളേക്കായുള്ള പോരാട്ടത്തില്‍ പങ്കാളിയാവുകയാണന്നതില്‍ അഭിമാനം മാത്രമാണുള്ളതെന്നാണ് ഹരിത കര്‍മ സേന പ്രവര്‍ത്തകര്‍ പറയുന്നത്.
Next Story

RELATED STORIES

Share it