kozhikode local

കര്‍മനിരതരായി എസ്ഡിപിഐ വോളന്റിയര്‍ സേന

പാലേരി: ചങ്ങരേത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിക്കാനിടയായ ദൗര്‍ഭാഗ്യകരമായ സംഭവത്തെ തുടര്‍ന്ന്  പ്രതിരോധപ്രവത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യ സംഘത്തോടെപ്പം കര്‍മനിരതരായി എസ്ഡിപിഐ വോളന്റിയര്‍ സേന.
എംപിമാരും മന്ത്രിമാരും പ്രസ്തുത പ്രദേശം സന്ദര്‍ശിക്കാനോ മരണപ്പെട്ട കുടുംബാംഗങ്ങളെയോ ഭീതിയിലും ആശങ്കയിലും കഴിയുന്ന സ്ഥല വാസികളെയോ നേരില്‍ വന്ന് കാണാനോ ആശ്വസിപ്പിക്കാനോ മുതിരാത്ത സാഹചര്യത്തിലാണ് പേരാമ്പ്ര മണ്ഡലം എസ്ഡിപിഐ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളായ പത്തംഗ സേനയുടെ  രൂപീകരണം. മണിപ്പാല്‍ ഹോസ്പിറ്റലില്‍ നിന്ന് വന്ന വിദഗ്ദസംഘത്തിന് വീട് കാണിച്ച് കൊടുക്കാന്‍  പോലും ആരും തയ്യാറാവാതെ വന്നപ്പോള്‍ ഈ  വളണ്ടിയര്‍ സേനയായിരുന്നു വിദഗ്ദ്ധ സംഘത്തിന്റെ കൂടെ വഴികള്‍ കാണിച്ച് കൊടുക്കാനും  വവ്വാലിനെ പിടിക്കാനും മറ്റും സജീവമായി രംഗത്തുണ്ടായിരുന്നത്. സേന രംഗത്തിറങ്ങിയതോടെ ജനങ്ങളില്‍ നിന്ന് പേടി അല്‍പാല്‍പമായി അകലുക മാത്രമല്ല ആത്മവിശ്വാസവും ധൈര്യവും കൈവരിക്കാനും  തുടങ്ങി.
ധാരാളം പേര്‍ പങ്കെടുക്കുന്ന സമീപത്തെ പള്ളിയിലെ  നമസ്‌ക്കാരത്തിന് വിശിഷ്യാ റമദാനായിട്ട് പോലും പകര്‍ച്ച ബാധയെ പേടിച്ച് ആള്‍ക്കാര്‍ കുറവായിരുന്നു.
ഇത്തരമൊരു ഘട്ടത്തിലാണ് ഈ കര്‍മ്മ സേനയുടെ രംഗ പ്രവേശനം. ജനപ്രതിനിധികളും മറ്റും സ്ഥലം സന്ദര്‍ശിക്കാന്‍ മടി കാട്ടുന്ന വേളയിലാണ്  സ്വയം സന്നദ്ധരായി വ്രത ശുദ്ധിയോടെ ഒരു പറ്റം  എസ്ഡിപിഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
Next Story

RELATED STORIES

Share it