കര്‍ദിനാള്‍ അനുകൂലികളും വിരുദ്ധരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് ചര്‍ച്ചചെയ്യാനായി ചേര്‍ന്ന വൈദികസമിതി യോഗം നടക്കുന്നതിനിടയില്‍ അതിരൂപതാ ആസ്ഥാനത്തിന്റെ അങ്കണത്തില്‍ കര്‍ദിനാള്‍ അനുകൂലികളും വിരുദ്ധ വിഭാഗമായ ആര്‍ച്ച്ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി)) അംഗങ്ങളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും. സിറോ മലബാര്‍ സ്ഥിരം സിനഡിന്റെയും കെസിബിസിയുടെയും ഒത്തുതീര്‍പ്പു ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇന്നലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ ഹൈക്കോടതിക്കു സമീപമുള്ള മെത്രാസന മന്ദിരത്തില്‍ വൈകീട്ട് വൈദിക സമിതി യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പങ്കെടുത്തിരുന്നു. യോഗം ആരംഭിക്കുന്നതിനു മുന്നോടിയായി എഎംടി പ്രവര്‍ത്തകരും കര്‍ദിനാളിനെതിരേ പ്ലക്കാര്‍ഡുകളുമായി അതിരൂപത ആസ്ഥാനത്തെത്തി. കര്‍ദിനാളിനെ അനുകൂലിക്കുന്ന ഏതാനും പേര്‍ അതിരൂപത ആസ്ഥാനത്തിനു വെളിയിലുള്ള റോഡില്‍ നിലയുറപ്പിച്ചു. ഇതിനിടെ എഎംടി പ്രവര്‍ത്തകരും കെസിവൈഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമായി. പ്രവര്‍ത്തകര്‍ പോലിസിനെതിരെയും മുദ്രാവാക്യംവിളിച്ചു. തുടര്‍ന്ന് വാക്കേറ്റവും ബഹളവും കൂടിയതോടെ പോലിസ് മുഴുവന്‍ പ്രവര്‍ത്തകരെയും ബലംപ്രയോഗിച്ച് പുറത്താക്കി ഗേറ്റ് അടച്ചു. കര്‍ദിനാള്‍ യോഗത്തിനെത്തിയത് പിന്നിലെ ഗേറ്റിലൂടെയാണെന്ന് എഎംടി പ്രവര്‍ത്തകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it